തളിപ്പറമ്പിൽ വികസന ചൂട് : എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ 22 കേന്ദ്രങ്ങളിൽ ‘വികസന സംവാദ സംഗമം’ സമാപിച്ചു

വികസനവും ജനക്ഷേമവും ഊട്ടിയുറപ്പിച്ച്  ഒരുപോലെ മുന്നേറുന്ന കേരളത്തിൻ്റെ കുതിപ്പിന് പിന്തുണയുമായി തളിപ്പറമ്പ് മണ്ഡലം വികസന സംവാദ സംഗമങ്ങൾ.  എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി 22 കേന്ദ്രങ്ങളിൽ നടന്ന വികസന സംവാദ സംഗമം മണ്ഡലത്തിലെമ്പാടും ആവേശം വിതറി സമാപിച്ചു.

 

 തളിപ്പറമ്പ : വികസനവും ജനക്ഷേമവും ഊട്ടിയുറപ്പിച്ച്  ഒരുപോലെ മുന്നേറുന്ന കേരളത്തിൻ്റെ കുതിപ്പിന് പിന്തുണയുമായി തളിപ്പറമ്പ് മണ്ഡലം വികസന സംവാദ സംഗമങ്ങൾ.  എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി 22 കേന്ദ്രങ്ങളിൽ നടന്ന വികസന സംവാദ സംഗമം മണ്ഡലത്തിലെമ്പാടും ആവേശം വിതറി സമാപിച്ചു.

ആന്തൂർ നഗരസഭയിലെ കോടല്ലൂരിൽ നിന്നാരംഭിച്ച പര്യടനം ചപ്പാരപ്പടവ് പഞ്ചായത്തിലെ എടക്കോത്ത് സമാപിച്ചു.കരിമ്പം, പൂമംഗലം, കുറ്റ്യേരി , സി പൊയിൽ , കൂവേരി എന്നിവിടങ്ങളിലെ സംഗമത്തിനുശേഷം എടക്കോത്ത് സമാപിച്ചു.  വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സെക്രട്ടറിയറ്റംഗങ്ങളായ ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്,  ഏരിയാ സെക്രട്ടറിമാരായ  കെ സന്തോഷ്, എൻ അനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ സി ഹരികൃഷ്ണൻ, സി എം കൃഷ്ണൻ, എൽഡിഎഫ് നേതാക്കളായ ടി ബാലകൃഷ്ണൻ, കെ വി ഗോപിനാഥ്, തോമസ് ചൂരനോലി, അനിൽ പുതിയ വീട്ടിൽ, മീത്തൽ കരുണാകരൻ, എൻ വി കുഞ്ഞിരാമൻ ടി വി നാരായണൻ എന്നിവർ സംസാരിച്ചു.  കോടല്ലൂരിൽ എം വി വേണുഗോപാലൻ സ്വാഗതം പറഞ്ഞു. 

ടി വി നാരായണൻ അധ്യക്ഷനായി.  കരിമ്പത്ത് പി കെ കുഞ്ഞിരാമൻ അധ്യക്ഷനായി. പാച്ചേനി രാജീവൻ സ്വാഗതം പറഞ്ഞു.  പൂമംഗലത്ത്  എം സുജിത് അധ്യക്ഷനായി. വി വി പവിത്രൻ സ്വാഗതം പറഞ്ഞു. കുറ്റ്യേരിയിൽ പ്രമോദ് അധ്യക്ഷനായി സി എച്ച് വിജയൻ സ്വാഗതം പറഞ്ഞു.  സി പൊയിലിൽ രതീഷ് അധ്യക്ഷനായി. എം ടി മനോഹരൻ സ്വാഗതം പറഞ്ഞു.