ശബരിമലയിലെ ദോഷങ്ങള്‍ക്ക് പരിഹാരവുമായി ദേവസ്വം ബോർഡ്;എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ  തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും വഴിപാടുകൾ സമർപ്പിച്ചു

ശബരിമലയിലെ ദോഷങ്ങൾ അകറ്റാൻ ലക്ഷ്യമിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പരിഹാര ക്രിയകൾ ആരംഭിച്ചു. അതിന്റെ ഭാഗമായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും ദർശനം നടത്തി വഴിപാടുകൾ സമർപ്പിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ടി എസ് ശാന്തകുമാറും സംഘവുമാണ് വഴിപാട് സമർപ്പണത്തിനായി കണ്ണൂരിലെത്തിയത്.

 

കണ്ണൂർ : ശബരിമലയിലെ ദോഷങ്ങൾ അകറ്റാൻ ലക്ഷ്യമിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പരിഹാര ക്രിയകൾ ആരംഭിച്ചു. അതിന്റെ ഭാഗമായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും ദർശനം നടത്തി വഴിപാടുകൾ സമർപ്പിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ടി എസ് ശാന്തകുമാറും സംഘവുമാണ് വഴിപാട് സമർപ്പണത്തിനായി കണ്ണൂരിലെത്തിയത്.  രാജരാജേശ്വരന് പൊന്നിൻകുടം വഴിപാടും, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസവുമാണ്  സമർപ്പിച്ചത്. 

ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെയും സംഘത്തെയും ടി.ടി.കെ ദേവസ്വം പ്രസിഡണ്ട്, എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർ ചേർന്ന് തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ സ്വീകരിച്ചു. മുൻ ശബരിമല മേശാന്തി ശ്രീ ജയരാമൻ നമ്പൂതിരിയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

അതേസമയം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്. ശാന്തകുമാറിന്റെ നേതൃത്വത്തിലാണ് ഈ പരിഹാര കർമ്മങ്ങൾ പുരോഗമിക്കുന്നത്. കേരളത്തിലെ ആകെ 25 ക്ഷേത്രങ്ങളിലാണ് ഇത്തരത്തിലുള്ള പരിഹാര ക്രിയകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 2018-ൽ ശബരിമലയിൽ നടത്തിയ ദേവപ്രശ്നത്തിൽ കണ്ടെത്തിയ വിവിധ ദോഷങ്ങൾക്കും പരിഹാരങ്ങൾക്കുമായാണ് ഈ പ്രായശ്ചിത്ത പൂജകൾ സംഘടിപ്പിക്കുന്നത്.