തളിപ്പറമ്പിൽ ദേശീയ ഡെങ്കിപനി ദിനചാരണവും പോസ്റ്റർ മേക്കിങ് ക്യാമ്പയിനും നടത്തി
ദേശീയ ഡെങ്കിപനി ദിനാചാരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ ടൌൺ സ്‌ക്വയറിൽ ദേശീയ ഡെങ്കിപനി ദിനചാരണവും പോസ്റ്റർ മേക്കിങ് ക്യാമ്പയിനും നടന്നു.
May 16, 2025, 15:03 IST
കണ്ണൂർ : ദേശീയ ഡെങ്കിപനി ദിനാചാരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ ടൌൺ സ്‌ക്വയറിൽ ദേശീയ ഡെങ്കിപനി ദിനചാരണവും പോസ്റ്റർ മേക്കിങ് ക്യാമ്പയിനും നടന്നു. പരിപാടി തളിപ്പറമ്പ നഗരസഭ പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി. പി. മുഹമ്മദ് നിസാർ ഉത്ഘാടനം ചെയ്തു.
പരിപാടിയിൽ ജില്ലാവെക്ടർ കണ്ട്രോൾ യൂണിറ്റ് അസിസ്റ്റന്റ് എന്റമോളജിസ്റ്റ് അഭിലാഷ് ലാൽ അധ്യക്ഷത വഹിച്ചു. DVC ഹെൽത്ത് ഇൻസ്‌പെക്ടർ സി. വി. സുരേഷ്ബാബു സ്വാഗതം പറഞ്ഞു. ഫീൽഡ് അസിസ്റ്റന്റ് മാരായ മധു. പി, രാജീവൻ. വി, പ്രകാശൻ കെ. വി, ഇൻസക്ട് കളക്ടർ പ്രദോഷ്. യു തുടങ്ങിയവർ ആശംസ പറഞ്ഞു. പരിപാടിയിൽ DVC തളിപ്പറമ്പ ഫീൽഡ് സ്റ്റേഷൻ ജീവനക്കാർ, തളിപ്പറമ്പ നഗര സഭ ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.