സ്ഥലംമാറ്റത്തിനെ തുടർന്നുള്ള മരണങ്ങൾ; വിഷയം ഏറ്റെടുത്ത് നവമാധ്യമങ്ങൾ,  ജീവനക്കാർക്കെതിരെ രൂക്ഷവിമർശനം

കഴിഞ്ഞ പത്ത് വർഷം ഇഷ്ട്‌ടമുള്ള ഓഫീസിൽ ഇഷ്‌ടപ്പെട്ട സീറ്റിൽ ഇരുന്നവരിൽ ചിലർക്ക് സ്ഥലംമാറ്റം ഉണ്ടായപ്പോൾ ഹൃദയ - സ്‌തംഭനംമൂലവും ആത്മഹത്യ വഴിയും ജീവൻ  നഷ്‌ടപ്പെട്ട സംഭവം നവമാധ്യമങ്ങളിൽ സജീവ ചർച്ചയാവുന്നു. ഒരു ഓഫീസിന്റെ ഒന്നാം നിലയിൽ നിന്നും രണ്ടാം നിലയിലെ ഓഫീസിലേക്ക് മാറ്റിയാൽ പോലും ഉൾക്കൊള്ളാൻ കഴിയാത്തവരായി സർക്കാർ ജീവനക്കാർ മാറിയെന്ന പരിഹാസ മാണ് ഭൂരിപക്ഷംപേരും പങ്കുവെക്കുന്നത്‌. പഴയ തുപോലെ തുച്ഛമായ തുകയല്ല സർക്കാർ ജീവന ക്കാർ കൈപ്പറ്റുന്നത്. 

 

തളിപ്പറമ്പ: കഴിഞ്ഞ പത്ത് വർഷം ഇഷ്ട്‌ടമുള്ള ഓഫീസിൽ ഇഷ്‌ടപ്പെട്ട സീറ്റിൽ ഇരുന്നവരിൽ ചിലർക്ക് സ്ഥലംമാറ്റം ഉണ്ടായപ്പോൾ ഹൃദയ - സ്‌തംഭനംമൂലവും ആത്മഹത്യ വഴിയും ജീവൻ  നഷ്‌ടപ്പെട്ട സംഭവം നവമാധ്യമങ്ങളിൽ സജീവ ചർച്ചയാവുന്നു. ഒരു ഓഫീസിന്റെ ഒന്നാം നിലയിൽ നിന്നും രണ്ടാം നിലയിലെ ഓഫീസിലേക്ക് മാറ്റിയാൽ പോലും ഉൾക്കൊള്ളാൻ കഴിയാത്തവരായി സർക്കാർ ജീവനക്കാർ മാറിയെന്ന പരിഹാസ മാണ് ഭൂരിപക്ഷംപേരും പങ്കുവെക്കുന്നത്‌. പഴയ തുപോലെ തുച്ഛമായ തുകയല്ല സർക്കാർ ജീവന ക്കാർ കൈപ്പറ്റുന്നത്. 

അരലക്ഷത്തിന് മുകളിലാണ് ഭൂരിഭാഗത്തിന്റെയും ശമ്പളം ഇതുകൂടാതെ നല്ല ശതമാനം പേർക്കും കൈക്കൂലിയായി ഒരു തുക മാസാമാസം വേറെയും കിട്ടുന്നുണ്ട്.സാമ്പത്തിക മേഖലയിലെയോ, കാലാവസ്ഥ, യുദ്ധം പോലുള്ള ഒരു പ്രശ്‌നവും സർക്കാർ ജീവന ക്കാരെ അലട്ടുന്നില്ല. എന്നിട്ടും നിസാരമായ സ്ഥലംമാറ്റത്തോട് ഇവർ കാണിക്കുന്ന അസഹി ഷ്‌ണുതയാണ് പുതിയ തലമുറ വിമർശിക്കുന്നത്. കാസർക്കോട്ടെ ജീവനക്കാരിയെ കലക്ട്രേ റ്റിലെ ഒരു ഓഫീസിൽ നിന്നും അതേ കെട്ടിട ത്തിലെ മറ്റൊരു ഓഫീസിലേക്ക് മാറ്റിയപ്പോ ഴാണ് ആത്മഹത്യ ചെയ്‌തത്. ഇത് വലിയ പ്രശ്നമായാണ് ചില സർവീസ് സംഘടനകളും രാഷ്ട്രീയ പാർട്ടികളും കണ്ടത്.

ഒരു സീറ്റിൽ ഇരുന്നാൽ പെൻഷൻ പറ്റുന്നതുവരെ അതേ സീറ്റിൽ ഇരിക്കാനാണോ ഇവർ സർവീസിൽ കയറി യതെന്നാണ് പലരും ചോദിക്കുന്നത്. സ്ഥലംമാറ്റത്തിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾക്ക് പിന്നിൽ കൈക്കൂലി ലഭിക്കുന്ന സീറ്റിനായുള്ള ആർത്തിയും ഉണ്ടെന്നാണ് ജെൻസികൾ കമൻ്റ് ബോക്‌സിൽ പറയുന്നത്. ശമ്പളത്തിന് പുറമെ വൻ തുക കിമ്പളമായി ലഭിക്കുന്ന കസേരയിൽ ഇരുന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇവർക്ക് മാറ്റം ഉൾക്കൊള്ളാൻ കഴി യാതെ വരുന്ന സന്ദർഭങ്ങളുമുണ്ട്. ജിയോളജി, ആർ. ചില സുപ്രധാന ടി ഓഫീസ്, പൊതുമരാമത്ത തുമരാമത്ത് ഓഫീസ്, കലക്ട്രേറ്റിലെ ബോർഡ് തുടങ്ങിയ പതിനായിരങ്ങൾ ദിവസേന സെക്ഷനുകൾ, മലിനീകരണ നക്കാർക്ക് സ്ഥലംമാറ്റം ഉൾക്കൊള്ളാൻ കഴിയാത്തത്. കൈക്കൂലിയായി ലഭിക്കുന്ന ഓഫീസുകളിലാണ് ജീവനക്കാർക്ക് സ്ഥലം മാറ്റം ഉൾകൊള്ളാൻ കഴിയാത്തത്. 

ഇത് സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്റെ മകനും സിപിഎം പ്രവർത്തകനുമായ ബിനീഷ് കോടിയേരി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. അനുകൂലമായും പ്രതികൂലമായുമുള്ള  കമന്റുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്. കാസർകോട് കളക്‌ടറേറ്റിലെ സീനിയർ ക്ലർക്ക് ആശയുടേത്  മരണമല്ലെന്നും, കൊലപാതകമാണെന്നുമാണ് പോസ്റ്റിൽ പറയുന്നത്.സ്ഥലംമാറ്റങ്ങളും ചുമതലമാറ്റങ്ങളും ഉദ്യോഗസ്ഥ  സംവിധാനത്തിന്റെ സ്വാഭാവിക ഭാഗങ്ങളാണ് എന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും സർക്കാരിന്റെ കയ്യിലെ പാവകളാക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.

allowfullscreen