കണ്ണൂർ മട്ടന്നൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു

ഇരിട്ടി-മട്ടന്നൂർ റോഡിലെ കൂരൻ മുക്കിൽബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

 

മട്ടന്നൂർ: ഇരിട്ടി-മട്ടന്നൂർ റോഡിലെ കൂരൻ മുക്കിൽബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് അപകടം
അമിത വേഗതയിൽ വന്ന ബസ് റോഡിൽ നിന്ന് തെന്നിമാറി അരികലുടെയുള്ള സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു .വൈഷ്ണവിൻ്റെ പിറന്നാൾ ദിനത്തിലാണ് അപകടമുണ്ടായത് .

നാട്ടുകാർ ബസ് തടഞ്ഞു .മട്ടന്നൂർകോളാരി സ്വദേശി വിനോദ് മകൻ വൈഷ്ണവ് എന്നിവരാണ് മരിച്ചത് .കൂരൻ മുക്കിൽ വെച്ചായിരുന്നു അപകടം. മൃതദേഹങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.