പയ്യാമ്പലത്ത് യുവാവിനെ മർദ്ദിച്ചു കൊന്ന കേസ് : പ്രതി ശ്രീ ഗുരുവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു
യ്യാമ്പലം ബീച്ചിലെകൊലപാതക കേസിലെപ്രതിക്ക് ജീവപര്യന്തം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം വൈപ്പിൻ സ്വദേശി എ. വി ശ്രീഗുരുവിനെയാണ് തലശ്ശേരി രണ്ടാം അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത് ചാലാട് എരഞ്ചൻ കണ്ടി വീട്ടിൽ പി എം ഷൈജുവാണ് കൊലപ്പെട്ടത് 2018 ഡിസംബർ 13 നായിരുന്നു സംഭവം
തലശേരി :പയ്യാമ്പലം ബീച്ചിലെകൊലപാതക കേസിലെപ്രതിക്ക് ജീവപര്യന്തം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം വൈപ്പിൻ സ്വദേശി എ. വി ശ്രീഗുരുവിനെയാണ് തലശ്ശേരി രണ്ടാം അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത് ചാലാട് എരഞ്ചൻ കണ്ടി വീട്ടിൽ പി എം ഷൈജുവാണ് കൊലപ്പെട്ടത് 2018 ഡിസംബർ 13 നായിരുന്നു സംഭവം.കണ്ണൂർ നഗരത്തിലെ പയ്യാമ്പ ലം ബീച്ചിൽ ചാലാട് സ്വദേ ശിയായ യുവാവിനെ മർദ്ദിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം വിചാരണ കോടതി കണ്ടെത്തിയിരുന്നു.തലശേരിരണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ടിറ്റി ജോർജ് മുൻപാകെയാണ് കേസ് പരിഗണിച്ചത്.
2018 ഡിസംബർ 13 ന് അർ ദ്ധരാത്രിക്ക് ശേഷമാണ് സം ഭവം. പള്ളിയാംമൂലയിൽ ആൾ പാർപ്പില്ലാത്ത കാടുപി ടിച്ച് കിടക്കുന്ന സ്ഥലത്ത് അ ബോധാവസ്ഥയിൽ കാണപ്പെ ട്ട ചാലാട് മുള്ളങ്കണ്ടി എര ത്താൻകണ്ടി വീട്ടിൽ ഭരതൻ മകൻ പി.എം.ഷൈജു (41) വാണ് മരിച്ചത്. സ്ഥല ത്ത് അബോധാവസ്ഥയിൽ ഒരാളെ കണ്ടതായി നാട്ടുകാർപോ ലീസിന് നൽകിയവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്നത്തെ കണ്ണൂർ കൺ ടോൾ റൂം എ സ്.ഐ.പി. കെ.ദിനേശ് കു മാറും സംഘവുമെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ചികിത്സയിൽ കഴിയവെ കോഴിക്കോട് മെഡി ക്കൽ കോളേജ് ആശുപത്രിയിൽ മരണമടയുകയായിരുന്നു.
ജിത്തു എന്നയാളുടെ പയ്യാമ്പ ലത്തെ സ്ഥലം കാവൽക്കാരനായ എറണാകുളംവൈപ്പിൻ സ്വദേശി വിനായകൻ്റെ മകൻ എം.വി ശ്രീഗുരുവിനെ (44) കേസിലെ പ്രതിയാണെന്ന് കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ പൊലിസ് പിടികൂടിയിരുന്നു. പയ്യാമ്പല ത്തെ ഷെഡ്ഡിൽ തന്നെയാണ് പ്രതിയുടെ താമസവും. കൊ ല്ലപ്പെട്ട ഷൈജുവിൻ്റെയും സൃ ഹൃത്തുക്കളുടെയും കൂടെ മ ദ്യപിച്ച ശേഷമാണ് കൊലപാതകം.പ്രതി പ്രകൃതി വിരുദ്ധ വേഴ്ച്ചയ്ക്ക് ശ്രമിച്ചതാണ് കൊല പാതകത്തിൽ കലാശിച്ചതെന്നാണ് പൊലിസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന മരവടി കൊ ണ്ട് ചാലാട് പടന്നപ്പാലം ബീച്ച് റോഡിൽ വെച്ച് തലക്കും, ഇടത് കൈക്കും, കഴുത്തിനും അടിച്ചതിനാൽ നിലത്ത് വീ ണ ഷൈജുവിനെ പ്രതി വ ലിച്ചിഴച്ച് കൊണ്ട് പോയി ആൾ പാർപ്പില്ലാത്ത വളപ്പിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീ സ് കേസ്. എസ്.ഐ. ദിനേ ശ് കുമാറിൻ്റെ പരാതി പ്രകാ രമാണ് പോലീസ് പ്രഥമ വി വരം രേഖപ്പെടുത്തിയത്.
അന്നത്തെ കണ്ണൂർ എ.സി പി ടി.കെ. രത്നകുമാർ അന്വേ ഷണം നടത്തിയ കേസിൽ എ.സി.പി. പ്രദീപൻ ക ണ്ണിപൊയിലാണ് കേസ ന്വേഷണം പൂർത്തിയാക്കി കു റ്റപത്രം സമർപ്പിച്ചത്. മറ്റ് പോലീസ് ഉദ്യോഗസ്ഥരായ അനീഷ് കുമാർ, ശ്രീജിത്ത് കൊടേരി, ഷിമപി.വി. ഷാലി റൊസാരിയോ, രാജേഷ് പി. അരുൺ, ഡോ. ബിന്ദു, ഡോ. ബിലാൽ ബി.പി., ഡോ. രേ ഗിന കെ.ബി. ഡോ. പ്രി യ,സൈൻ്റിഫിക് ശ്രുതി ലേ ഖ കെ.എസ്. കോർപ്പറേഷൻ ഓഫീസ് ഉദ്യോഗസ്ഥ രമണി, സി. ദിലീപൻ വില്ലേജ് ഓഫീ സർ, കെ.പി.രഞ്ചിത്ത് കു മാർ, സചീന്ദ്ര കുമാർ വി. ശ്രീ രാഗ് കെ.എം.ഷാജി ടി.പി. ശാരദ പി.സജിത്ത് കെ. തുട ങ്ങിയവരാണ് പ്രോസിക്യൂ ഷൻ സാക്ഷികൾ. പ്രോസി ക്യൂഷന് വേണ്ടി അഡീഷ ണൽ ജില്ലാ ഗവ.പ്ലീഡർ അ ഡ്വ.വി.എസ്.ജയശ്രീയാണ്ഹാജരായത്.