കണ്ണാടിപ്പറമ്പ് ദാറുൽഹസനാത്ത് വാർഷികപ്രഭാഷണ പരമ്പര 14 മുതൽ

 

കണ്ണൂർ : കണ്ണാടിപ്പറമ്പ് ദാറുൽഹസനാത്ത് വാർഷിക മതപ്രഭാഷണം 2025 ജനുവരി 14 മുതൽ 20 വരെ നടക്കും.14ന് വൈകിട്ട് ഏഴുമണിക്ക് സയ്യിദ് അസ്ലം തങ്ങൾ അൽമശ്ഹൂർ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യും.

തുടർന്ന് വിവിധ ദിവസങ്ങളിൽ മുനീർ ഹുദവി വിളയിൽ,ഷൗക്കത്തലി മൗലവി വെള്ളമുണ്ട,ഇ പി അബൂബക്കർ ഖാസിമി,മുസ്തഫ ഹുദവി ആക്കോട്,ഖലീൽ ഹുദവി കാസർഗോഡ്,നൗഷാദ് ബാഖവി ചിറയിൻകീഴ് എന്നിവർ പ്രഭാഷണം നടത്തും.പി പി ഉമർ മുസ്ലിയാർ കൊയ്യോട്,മാണിയൂർ അഹ് മദ് മുസ്ല്യാർ,അബ്ദുറഹ്മാൻ കല്ലായി, എം കെ പി മുസ്ഥഫ ഹാജി, അബൂബക്കർ ഹാജി ബ്ലാത്തൂർ, ശരീഫ് ഹാജി ഇരിട്ടി, എ കെ അബ്ദുൽ ബാഖി, അബ്ദുൽ ഖാദർ ഹാജി എടയന്നൂർ, എൻ സി മുഹമ്മദ്, മൊയ്തീൻ ഹാജി കമ്പിൽ മണിയപ്പള്ളി അബൂട്ടി ഹാജിഎന്നിവർ വിവിധ ദിവസത്തെ പ്രഭാഷണ സദസ് ഉദ്ഘാടനം ചെയ്യും.

20ന് രാത്രി നടക്കുന്ന ആത്മീയസംഗമത്തിൽ സയ്യിദ് അലി ഹാശിം ബാലവീ തങ്ങൾ,  ഏലംകുളം ബാപ്പു മുസ്ലിയാർ, ബശീർ ഫൈസി മണിയൂർ,അൻവർ ഹുദവി പുല്ലൂർ പങ്കെടുക്കും.ധാർമിക മൂല്യങ്ങളും മാനവികസന്ദേശവും പകർന്നു നൽകുകയാണ് വാർഷിക പ്രഭാഷണത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ
കെ പി അബൂബക്കർ ഹാജി , പി പി  ഖാലിദ് ഹാജി, സി പി മായിൻ മാസ്റ്റർ
 കബീർ കണ്ണാടിപ്പറമ്പ് ,ഡോ താജുദ്ദീൻ വാഫി എന്നിവർ പങ്കെടുത്തു.