ദാറുൽ ഹസനാത്ത് പശ്ചിമ ബംഗാളിൽ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നു

വിദ്യാദ്യാസ- സാമുഹികമേഖലകളിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ദാറുൽ ഹസനാത്ത് സോഷ്യൽ ആൻഡ് കൾച്ചറൽ സെൻ്റർ പശ്ചിമ ബംഗാളിലെ ബീർ ഭും ജില്ലയിലെ രാംപൂർ ഹട്ടിൽ  അനാഥാലയവും സൗജന്യ  വിദ്യാഭ്യാസ കേന്ദ്രവും തുടങ്ങുമെന്ന് ദാറുൽ ഹസ്നാത്ത് ഇസ് ലാമിയ്യ കോംപ്ളക്സ് ഭാരവാഹികൾ അറിയിച്ചു.

 

കണ്ണൂർ : വിദ്യാദ്യാസ- സാമുഹികമേഖലകളിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ദാറുൽ ഹസനാത്ത് സോഷ്യൽ ആൻഡ് കൾച്ചറൽ സെൻ്റർ പശ്ചിമ ബംഗാളിലെ ബീർ ഭും ജില്ലയിലെ രാംപൂർ ഹട്ടിൽ  അനാഥാലയവും സൗജന്യ  വിദ്യാഭ്യാസ കേന്ദ്രവും തുടങ്ങുമെന്ന് ദാറുൽ ഹസ്നാത്ത് ഇസ് ലാമിയ്യ കോംപ്ളക്സ് ഭാരവാഹികൾ അറിയിച്ചു.

സെപ്തംബർ 29ന് രാവിലെ ഒൻപതു മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയാകും.

മൗലാന അമീനുദ്ദീൻ റിസ് വി മുഖ്യപ്രഭാഷണം നടക്കും. പുതിയ കെട്ടിട നിർമ്മാണം പൂർത്തിയാക്കുന്നത് വരെ ഗേൾസ് ഓർഫനേജ് താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കും.

വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഓർഫനേജിലെ നിശ്ചിത സീറ്റിലേക്കുള്ള അലോട്ട്മെൻ്റ് ഇതിനകം തന്നെ പൂർത്തിയാക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ കെ.എൻ. മുസ്തഫ, ഡോ. താജുദ്ദീൻ വാഫി, എ.ടി. മുസ്തഫ ഹാജി , കബീർ കണ്ണാടിപ്പറമ്പ് മജീദ് ഹുദവി എന്നിവർ പങ്കെടുത്തു.