അപകടം മുന്നിൽ; പതറാതെ രക്ഷാപ്രവർത്തനം ; കണ്ണൂർ തളിപ്പറമ്പിൽ കുളത്തിൽ മുങ്ങിത്താഴ്ന്ന കൂട്ടുകാരന്റെ ജീവൻ രക്ഷിച്ച് ഏഴാം ക്ലാസുകാരൻ
കളിക്കുന്നതിനിടെ കുളത്തിലേക്ക് വീണ പന്ത് എടുക്കാൻ ശ്രമിക്കവെ കാൽവഴുതി കുളത്തിലേക്ക് വീണ കൂട്ടുകാരനെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് തളിപ്പറമ്പ് പട്ടുവം യു പി സ്‌കൂൾ ഏഴാം ക്ലാസുകാരൻ. പട്ടുവം കുഞ്ഞിമതിലകം വടക്കേക്കാവ് സ്വദേശി ധ്യാൻ ശരത്ത് ആണ് കുളത്തിൽ മുങ്ങിത്താഴ്ന്ന കൂട്ടുകാരൻ നിഹാലിന് രക്ഷകനായത്കഴിഞ്ഞ ദിവസം പട്ടുവം വലിയ മതിലകം ക്ഷേത്രത്തിന് സമീപം കളിക്കുന്നതിനിടെ പന്ത് കുളത്തിലേക്ക് വീണതോടെ മരവടി ഉപയോഗിച്ച് പന്തെടുക്കാൻ ശ്രമിക്കുകയായിരുന്നു നിഹാൽ. ഇതിനിടെ കാൽവഴുതി കുളത്തിലേക്ക് വീണു
തളിപ്പറമ്പ്: കളിക്കുന്നതിനിടെ കുളത്തിലേക്ക് വീണ പന്ത് എടുക്കാൻ ശ്രമിക്കവെ കാൽവഴുതി കുളത്തിലേക്ക് വീണ കൂട്ടുകാരനെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് തളിപ്പറമ്പ് പട്ടുവം യു പി സ്‌കൂൾ ഏഴാം ക്ലാസുകാരൻ. പട്ടുവം കുഞ്ഞിമതിലകം വടക്കേക്കാവ് സ്വദേശി ധ്യാൻ ശരത്ത് ആണ് കുളത്തിൽ മുങ്ങിത്താഴ്ന്ന കൂട്ടുകാരൻ നിഹാലിന് രക്ഷകനായത്കഴിഞ്ഞ ദിവസം പട്ടുവം വലിയ മതിലകം ക്ഷേത്രത്തിന് സമീപം കളിക്കുന്നതിനിടെ പന്ത് കുളത്തിലേക്ക് വീണതോടെ മരവടി ഉപയോഗിച്ച് പന്തെടുക്കാൻ ശ്രമിക്കുകയായിരുന്നു നിഹാൽ. ഇതിനിടെ കാൽവഴുതി കുളത്തിലേക്ക് വീണു. നിഹാലിന് നീന്തൽ അറിയില്ലായിരുന്നു. വെള്ളത്തിൽ മുങ്ങിത്താഴുന്ന കൂട്ടുകാരനെ കണ്ട ധ്യാൻ ഉടൻ തന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ കുളത്തിലേക്ക് ഇറങ്ങിയാൽ ഇരുവരും അപകടത്തിലാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ധ്യാൻ കയ്യിൽ കിട്ടിയ മരവടി നിഹാലിന്റെ അടുത്തേക്ക് നീട്ടിനൽകി. വടിയിൽ പിടികിട്ടിയതോടെ ധ്യാൻ കൂട്ടുകാരനെ വലിച്ച് കരയിലെത്തിച്ചു.
സമയോചിതമായ ഇടപെടലിലൂടെ കൂട്ടുകാരന്റെ ജീവൻ രക്ഷിച്ച സന്തോഷത്തിലാണ് പട്ടുവം യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ധ്യാൻ ശരത്ത്.പട്ടുവം യു പി സ്‌കൂളിൽ തന്നെയാണ് ധ്യാനും നിഹാലും ഒരുമിച്ച് പഠിച്ചിരുന്നത് നിഹാലിൻ്റെ അമ്മ ജസ്നയുടെ നാടായ ഇരിട്ടി പുന്നാടേക്ക് താമസം മാറിയതോടെ നിഹാൽ ഇപ്പോൾ അവിടെ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. അവധി ദിവസമായതിനാൽ പട്ടുവത്തെ വീട്ടിൽ എത്തിയപോഴാണ് അപകടം നടന്നത്. സുഹൃത്ത് അപകടത്തിൽ പെട്ടത് കണ്ടപ്പോൾ ധൈര്യം കൈവിടാതെ അവസരോചിതമായി ഇടപ്പെട്ട് സുഹൃത്തിൻ്റെ ജീവൻ രക്ഷിക്കാൻ ധ്യാൻ കാണിച്ച ധീരതയെ എത്ര പ്രശംസിച്ചാലും മതിയാവില്ല.
ധ്യാനിൻ്റെ ഈ പ്രവൃത്തിയിൽ സ്കൂളിലെ അധ്യാപകരും ഏറെ അഭിമാനത്തിലാണ്. സ്കൂളിന്റെയും പിടിഎയുടെയും നേതൃത്വത്തിൽ ധ്യാനിന് ഉപഹാരവും നൽകി ആദരിച്ചു. ബേക്കറി മേഖലയിൽ പ്രവർത്തിക്കുന്ന ശരത്ത് ബാബുവിന്റെയും ശിൽപ്പയുടെയും മകനാണ് ധ്യാൻ.