കണ്ണൂർ വേങ്ങരയിൽ ക്ഷീരകർഷകൻ ട്രെയിൻ തട്ടി മരിച്ചു

ക്ഷീര കർഷകനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി.വെങ്ങര ചെമ്പല്ലിക്കുണ്ട്പാലത്തിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം . 

 

പഴയങ്ങാടി :ക്ഷീര കർഷകനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി.വെങ്ങര ചെമ്പല്ലിക്കുണ്ട്പാലത്തിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം . 

വെങ്ങര കുതിരുമ്മലിലെ തെക്കൻ നാരായണൻ (70) ആണ്മരണപ്പെട്ടത്. ക്ഷീരകർഷകനായ നാരായണൻ പശുക്കൾക്ക് പുല്ലരിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.ഭാര്യ: ശോഭ ,മക്കൾ:സോന, രമ്യ , ധന്യ.മരുമക്കൾ: സജോഷ്, വിജിൽ, ഷിബു. പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.