ഡി എ വർദ്ധനവ് : യുഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് എൻജിഒ അസോ. ആഹ്ളാദപ്രകടനം നടത്തി
സർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധനവ്, നടപ്പിലാക്കിയ യു.ഡി എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് ജീവനക്കാർ ആഹ്ലാദപ്രകടനം നടത്തി.
Oct 24, 2026, 11:51 IST
തോട്ടട : സർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധനവ്, നടപ്പിലാക്കിയ യു.ഡി എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് ജീവനക്കാർ ആഹ്ലാദപ്രകടനം നടത്തി.കേരള എൻജിഒ അസോസിയേഷൻ കണ്ണൂർ സൗത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ തോട്ടട ഐടിഐയിൽ ആഹ്ലാദപ്രകടനത്തിന് ശേഷംയോഗം ചേർന്നു.
ബ്രാഞ്ച് പ്രസിഡണ്ട് നൗഷാദ് ചേരിക്കലിന്റെ അധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡണ്ട് എം. എൻ ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി കെ.സിഷിനു സ്വാഗതം പറഞ്ഞു അഷ്ഫാഖ് , അഭിനവ് വിഷ്ണു എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ശ്രീനാഥ് നന്ദി പറഞ്ഞു.