ഡോള്‍ഫിന്‍ ചുഴലിക്കാറ്റ്; കണ്ണൂരിൽ ഇന്ന് അതി തീവ്ര മഴ, മത്സ്യതൊഴിലാളികൾക്കും നിയന്ത്രണം 

വടക്കന്‍ പസിഫിക് സമുദ്രത്തില്‍ രൂപം കൊണ്ട ഡോള്‍ഫിന്‍ ചുഴലിക്കാറ്റ് മൂലം  മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്.കണ്ണൂർ കാസർഗോഡ് ജില്ലയിലുള്ളവർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.

 

കണ്ണൂർ: വടക്കന്‍ പസിഫിക് സമുദ്രത്തില്‍ രൂപം കൊണ്ട ഡോള്‍ഫിന്‍ ചുഴലിക്കാറ്റ് മൂലം  മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്.കണ്ണൂർ കാസർഗോഡ് ജില്ലയിലുള്ളവർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. ശേഷിക്കുന്ന ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

 തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി ഓഗസ്റ്റ് 10 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മീന്‍ പിടിത്തം നിരോധിച്ചു.