കണ്ണൂരിൽ  സൈബർ തട്ടിപ്പുസംഘം യുവമോർച്ചാ നേതാവിൻ്റെ 1, 48,851 രൂപതട്ടിയെടുത്തു

മൊബൈൽ ഫോണിലൂടബേങ്കിൻ്റെ ക്രെഡിറ്റ് കാർഡിനെ കുറിച്ച് സംസാരിക്കാൻ വിളിച്ച സൈബർ തട്ടിപ്പുസംഘം യുവമോർച്ചാ നേതാവിൻ്റെ 1, 48,851 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. 
 

 കണ്ണൂർ : മൊബൈൽ ഫോണിലൂടബേങ്കിൻ്റെ ക്രെഡിറ്റ് കാർഡിനെ കുറിച്ച് സംസാരിക്കാൻ വിളിച്ച സൈബർ തട്ടിപ്പുസംഘം യുവമോർച്ചാ നേതാവിൻ്റെ 1, 48,851 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. ചക്കരക്കൽ മുഴപ്പാലയിലെ എം.സി.അരുൺകുമാറിൻ്റെ (32) പരാതിയിലാണ് കേസെടുത്തത്. ഈക്കഴിഞ്ഞ ഡിസംബർ 28 ന് ഉച്ചയ്ക്ക്ഒരു മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. 

പരാതിക്കാരനെ ഫോണിൽ വിളിച്ച പ്രതി പഞ്ചാബ് നാഷണൽ ബേങ്കിൻ്റെ ക്രെഡിറ്റ് കാർഡിനെ കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വിളിച്ചായിരുന്നു പരാതിക്കാരൻ്റെ ആക്സിസ് ബേങ്കിൻ്റെ ക്രെഡിറ്റ് കാർഡിൽ നിന്നും പ്രതി 1, 48,851 രൂപ ഒന്നിൽ കൂടുതൽ തവണകളായി തട്ടിയെടുത്തത്. തുടർന്ന് കണ്ണൂർ സൈബർക്രൈം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത കണ്ണൂർ സൈബർപോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.