സ്വന്തം പ്രസ്ഥാനത്തെ അപമാനിക്കുന്നതിന് തുല്യം; പോലീസുകാർ തല്ലിച്ചതച്ച കോൺഗ്രസ് നേതാവിനെ സന്ദർശിച്ച കണ്ണൂരിലെ സി. പി.എം നേതാക്കൾക്കെതിരെ സൈബർ ആക്രമണം രൂക്ഷം
പോലീസുകാർ തല്ലിച്ചതച്ച കോൺഗ്രസ് നേതാവിനെ സന്ദർശിച്ച സി. പി.എം നേതാക്കൾക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. നേതാക്കളായ എം.വി.ജ യരാജൻ, പ്രകാശൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് എന്നി വർക്കെതിരെയാണ് സി. പി.എം പ്രവർത്തകർ സൈബറിടങ്ങളിൽ വിമർശനം ഉന്നയിക്കുന്നത്. കോൺഗ്രസ് കണ്ണൂർ വെസ്റ്റ് മണ്‌ഡലം പ്രസിഡണ്ടും കോർപ്പറേഷൻ കൗൺസിലറുമായ രഞ്ജിത്ത് താളിക്കാവിനെ ടൗൺ എസ്.ഐ രജീവൻ, പി.എച്ച്.ക്യൂ എ.എസ്.ഐ ബിനു കൃഷ്‌ണൻ, സുഹൃത്ത് തൻസീർ എന്നിവർ ചേർന്ന് അക്രമിച്ചിരുന്നു.
കണ്ണൂർ: പോലീസുകാർ തല്ലിച്ചതച്ച കോൺഗ്രസ് നേതാവിനെ സന്ദർശിച്ച സി. പി.എം നേതാക്കൾക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. നേതാക്കളായ എം.വി.ജ യരാജൻ, പ്രകാശൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് എന്നി വർക്കെതിരെയാണ് സി. പി.എം പ്രവർത്തകർ സൈബറിടങ്ങളിൽ വിമർശനം ഉന്നയിക്കുന്നത്. കോൺഗ്രസ് കണ്ണൂർ വെസ്റ്റ് മണ്‌ഡലം പ്രസിഡണ്ടും കോർപ്പറേഷൻ കൗൺസിലറുമായ രഞ്ജിത്ത് താളിക്കാവിനെ ടൗൺ എസ്.ഐ രജീവൻ, പി.എച്ച്.ക്യൂ എ.എസ്.ഐ ബിനു കൃഷ്‌ണൻ, സുഹൃത്ത് തൻസീർ എന്നിവർ ചേർന്ന് അക്രമിച്ചിരുന്നു.കഴിഞ്ഞ ദിവസം വൈകുന്നേരം കണ്ണൂർ കവിത ടാക്കീസിന് സമീപത്തെ തട്ടുകടക്ക് മുന്നിൽ വെച്ചാണ് പോലീസുകാർ ഉൾപ്പെട്ട സംഘം തല ക്കടിച്ച് വീഴ്ത്തി ചവിട്ടി പരിക്കേൽപ്പിച്ചത്.സംഭവത്തിൽ ഇവർക്കെതിരെ ജാമ്യ മില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും പോലീസുകാരെ സസ്പെൻ്റ് ചെയ്യു കയും ചെയ്‌തിരുന്നു.
പരിക്കേറ്റ രഞ്ജി ത്തിനെ കഴിഞ്ഞ ദിവസം സി.പി.എം നേതാക്കൾ സന്ദർശിക്കുകയും ഫെയ്‌സ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.ഈ പോസ്റ്റിന് ശേഷമാണ് രൂക്ഷമായ പ്രതികരണങ്ങളു മായി അണികൾ തന്നെ രംഗത്തെത്തിയത്. സ്വന്തം പ്രസ്ഥാനത്തെയും രക്തസാ ക്ഷിത്വങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണിത്, വ്യാജ കാരുണ്യമാണ്. ഇത് പോലുള്ള നേതൃത്വത്തെ ആര് തിരുത്തും എന്നും അണികൾ വിമർശിച്ചു. മുമ്പ് എം. വിജിൻ എം. എൽ.എയെ പരസ്യമായി അപമാനിച്ച എസ്.ഐക്കെതിരെ നപടിയെടുപ്പിക്കാൻ അന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ.രാഗേഷിന് സാധിച്ചിരു ന്നില്ല. എന്നിട്ടാണ് ഇപ്പോൾ കോൺഗ്രസ് നേതാവിനെ സന്ദർശിക്കാൻ പോയത്. എന്നി ങ്ങനെ വിമർശനം തുടരുകയാണ്.