നവജാത ശിശുവിനെവി​ൽ​പ്പ​ന ന​ട​ത്തി​യ സം​ഭ​വം; ച​ക്ക​ര​ക്ക​ൽ പോ​ലീ​സും പ്രതികളുടെഅ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി, ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും

നവജാത ഗിശുവിനെവി​ൽ​പ്പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ  ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലും പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പാ​ലാ, കോ​ട്ട​യം ജ​യി​ലു​ക​ളി​ൽ എ​ത്തി​യാ​ണ് ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

 

 ചക്കരക്കൽ : നവജാത ഗിശുവിനെവി​ൽ​പ്പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ  ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലും പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പാ​ലാ, കോ​ട്ട​യം ജ​യി​ലു​ക​ളി​ൽ എ​ത്തി​യാ​ണ് ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ക​ൾ​ക്കാ​യി ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് ക​സ്റ്റ​ഡി അ​പേ​ക്ഷ​യും ന​ൽ​കും.പ്ര​തി​ക​ളാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​പ്പി​ലി രാ​ജ, വാ​ഗ​മ​ൺ സ്വ​ദേ​ശി അ​പ​ർ​ണ, കൊ​ല്ലം പ​ര​വൂ​ർ സ്വ​ദേ​ശി അ​നീ​ന ത​സ്നി എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​ട്ട​യം തീ​ക്കോ​യി​യി​ൽ അ​സം സ്വ​ദേ​ശി​യാ​യ ഗ​ർ​ഭി​ണി​യെ ത​ട​വി​ലാ​ക്കി ന​വ​ജാ​ത​ശി​ശു​വി​നെ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് കു​ട്ടി​ക​ളെ വി​ൽ​ക്കു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

വീ​ട്ടു​കാ​ർ ഗ​ർ​ഭഛി​ദ്ര​ത്തി​ന് നി​ർ​ബ​ന്ധി​ച്ച​തോ​ടെ​യാ​ണ് അ​സം സ്വ​ദേ​ശി​യാ​യ ഗ​ർ​ഭി​ണി കോ​ട്ട​യം തീ​ക്കോ​യി​യി​ലെ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് യു​വ​തി ഈ ​കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്. പ്ര​സ​വി​ക്കാ​നു​ള്ള സൗ​ക​ര്യ​വും കു​ഞ്ഞി​നെ വ​ള​ർ​ത്താ​നു​ള്ള സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്ത പ്ര​തി​ക​ൾ ട്രെ​യി​ൻ ടി​ക്ക​റ്റും പ​ണ​വും ഉ​ൾ​പ്പെ​ടെ അ​യ​ച്ചു​ന​ൽ​കി യു​വ​തി​യെ തീ​ക്കോ​യി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​വി​ടെ യു​വ​തി​യെ ത​ട​വി​ലാ​ക്കു​ക​യും കു​ഞ്ഞി​നെ ന​ൽ​കി​യാ​ൽ മൂ​ന്നു​ല​ക്ഷം രൂ​പ ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു. ഇ​തോ​ടെ യു​വ​തി ഇ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ട്ടി​ക​ളെ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന മാ​ഫി​യ സം​ഘ​മാ​ണെ​ന്ന് പൊലിസ് തി​രി​ച്ച​റി​ഞ്ഞ​ത്. ഇതിന് സമാനമായി കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിലും കൊല്ലത്തും നവജാത ശിശുവിനെ വിൽപ്പന നടത്തിയതായി പൊലിസ് കണ്ടെത്തിയിരുന്നു ഇതേ തുടർന്നാണ് ഇവിടങ്ങളിൽ കേസെടുത്തത്.