ചലച്ചിത്ര ആസ്വാദകർക്ക് നവ്യാനുഭവമേകാൻക്യൂബ് രാജ്യാന്തര ചലച്ചിത്രമേള 13 മുതൽ കണ്ണൂരിൽ 

കണ്ണൂരിലെ ബാങ്ക് ജീവനക്കാരുടെ കലാസാംസ്ക‌ാരിക സംഘടനയായ ക്യൂബ് ഫിലിം സൊസൈറ്റി  (സി ഐ എഫ് എഫ്)  മുപ്പത്തിയൊന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നവംബർ 13, 14, 15 തീയ്യതികളിലായി കണ്ണൂരിൽഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചതായി സംഘാടക സമിതി ചെയർമാൻ ബാലകൃഷ്ണൻ കൊയ്യാൽ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 


കണ്ണൂർ:  കണ്ണൂരിലെ ബാങ്ക് ജീവനക്കാരുടെ കലാസാംസ്ക‌ാരിക സംഘടനയായ ക്യൂബ് ഫിലിം സൊസൈറ്റി  (സി ഐ എഫ് എഫ്)  മുപ്പത്തിയൊന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നവംബർ 13, 14, 15 തീയ്യതികളിലായി കണ്ണൂരിൽഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചതായി സംഘാടക സമിതി ചെയർമാൻ ബാലകൃഷ്ണൻ കൊയ്യാൽ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരള ബാങ്ക് മിനി ഹാളിൽ 13-ന്  വൈകുന്നേരം5-30 ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ബിനോയ് കുര്യൻ മേള ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ വെച്ച് ഈ വർഷം സിനിമാമേഖലയിൽ വിജയം നേടിയ രണ്ട് ഫിലിം സൊസൈറ്റികളുടെ പ്രവർത്തകരെ അനുമോദിക്കും. പാലക്കാട് ഇൻസൈറ്റ് ക്രിയേറ്റീവ്‌സിൻ്റെ ജനറൽ സെക്രട്ടറിയും ഒഴിയാതെ എന്ന ചിത്രത്തിൻ്റെ നിർമ്മാതാവുമായ മേതിൽ കോമളൻകുട്ടി, ഈ വർഷത്തെ മികച്ച നവാഗത സംവിധായകനുള്ള മോഹൻ രാഘവൻ അവാർഡ് നേടിയ തളിപ്പറമ്പ് ഫിലിം സൊസൈറ്റി പ്രസിഡന്റ് കൂടിയായ കെ. അർജുൻ എന്നിവരെയാണ് അനുമോദിക്കുന്നത്. 

സംവിധായകൻ പ്രദീപ് ചൊക്ലി ഫെസ്റ്റിവൽ ബ്രോഷർ പ്രകാശനം ചെയ്യും.2024-ലെ ഐ എഫ് എഫ് കെ -യിൽ മികച്ച സംവിധായികയ്ക്കുള്ള ഫിപ്രസി  അവാർഡ് നേടിയ 'വിക്ടോറിയയാണ്ഉദ്ഘാടന ചിത്രം. ദേശീയ/അന്തർദേശീയ മേഖലകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയതാണ് ഈ ചിത്രം.14-ന് രാവിലെ 10 മണിക്ക് ബംഗാളി ചലച്ചിത്രം 'അദമ്യ'യാണ്. 12 മണിക്ക് രാംദാസ് കടവല്ലൂരിൻ്റെ 'സത്യപ്പുല്ല്' എന്നഡോക്യു
മെൻ്ററി പ്രദർശിപ്പിക്കും.ഉച്ചതിരിഞ്ഞ്2:30-ന് 'ദായം' എന്ന മലയാള സിനിമ.4:30-ന് ഓപ്പൺ ഫോറം. മലയാളത്തിലെ ചലച്ചിത്ര സാംസ്‌കാരിക പ്രവർത്തകരായ ടി. ദീപേഷ്, ഷെറി, ഡോ. പ്രിയ വർഗീസ്, ഡോ. സുനൈന ഷാഹിദ ഇഖ്ബാൽ, രാംദാസ് കടവല്ലൂർ, ഷെരീഫ് ഈസ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.  6 മണിക്ക് ഹസൻ ഹസ്ദി സംവിധാനം ചെയ്‌ത അറേബ്യൻ ചിത്രം 'ദി പ്രസിഡൻ്റ്സ് കേക്ക്' പ്രദർശിപ്പിക്കും.
മൂന്നാംദിവസം ഈയിടെ അന്തരിച്ച പ്രശസ്‌ത നടൻ നനാ പടേക്കറുടെ ആദരസൂചകമായി 'ക്രാന്തിവീർ' രാവിലെ 10 മണിക്ക് പ്രദർശിപ്പിക്കും. 12:30-ന് മലയാളത്തിലെ പ്രശസ്ത യുവസംവിധായകൻ സുദേവൻ്റെ 'ചിയേഴ്‌സ്' എന്ന ഷോർട്ട് ഫിലിം അരങ്ങേറും.

2:30-ന് ഐ എഫ് കെ കെ2024-ൽ മികച്ച ജൂറി പ്രേക്ഷക പുരസ്‌കാരം നേടിയ ഫാസിൽ മുഹമ്മദിൻ്റെ 'ഫെമിനിച്ചി ഫാത്തിമ' എന്നസിനിമ  പ്രദർശിപ്പിക്കും. സമാപന ചിത്രമായി  ഗോവ, തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയസ്പാനിഷ് ചിത്രമായ  'സിറാത്ത്' പ്രദർശിപ്പിക്കും.ഒലിവർ ലാക്‌സ് ആണ് ഈ സ്‌പാനിഷ് സിനിമ സംവിധാനം ചെയ്തത്.മൂന്ന് ദിവസങ്ങളിലായിലുള്ള മേളകളിൽ മലയാളത്തിൽ നിന്നുള്ള അഞ്ച് ചിത്രങ്ങളടക്കം ഒമ്പത് സിനിമകളാണ് പ്രദർശിപ്പിക്കുകയെന്ന് ബാലകൃഷ്ണൻ കൊയ്യാൽ പറഞ്ഞു. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും. വാർത്താസമ്മേളനത്തിൽ  ജനറൽ കൺവീനർ കെ.പി. രഘുനാഥൻ, ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർ സി. മോഹനൻ,വൈ.ചെയർമാൻ പി ഷീല എന്നിവരും പങ്കെടുത്തു.