കണ്ണൂരിൽ വീടിൻ്റെ ബാൽക്കണിയിൽ നിന്ന് മുറ്റത്തേക്ക് വീണ് ക്രഷർ ഉടമ മരിച്ചു
വെള്ളിയാംപറമ്പ് സമ്പത്ത് സ്റ്റോൺ ക്രഷർ മാനേജിംഗ് ഡയറക്ടറും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ കിഴക്കയിൽ ബോബി ജോസ് (47) ആണ് മരിച്ചത്.
May 23, 2026, 11:12 IST
മട്ടന്നൂർ: വീടിൻ്റെ ബാൽക്കണിയിൽ നിന്ന് മുറ്റത്തേക്ക് വീണ് ക്രഷർ ഉടമ മരിച്ചു. വെള്ളിയാംപറമ്പ് സമ്പത്ത് സ്റ്റോൺ ക്രഷർ മാനേജിംഗ് ഡയറക്ടറും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ കിഴക്കയിൽ ബോബി ജോസ് (47) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെ വെള്ളിയാംപറമ്പിലെ വീടിൻ്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് അബദ്ധത്തിൽ മുറ്റത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർധരാത്രിയോടെയാണ് മരിച്ചത്.
പിതാവ്: പരേതനായ കിഴക്കയിൽ ജോസ് ജോർജ്. മാതാവ്: മേരി ജോസ്. ഭാര്യ: റാണി ബോബി (അധ്യാപിക ചെമ്പന്തൊട്ടി യു.പി.സ്കൂൾ). മകൾ: ആൻട്രിയ (വിദ്യാർത്ഥി ശിവപുരം ഹയർ സെക്കണ്ടറി സ്കൂൾ). സഹോദരങ്ങൾ: സിറിൾ ജോസ്, ബ്രിജീന ജോസ്.സംസ്കാരം ഇന്ന് വൈകുന്നേരം കൂത്തുപറമ്പ് നിർമലഗിരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.