കേരള പോലീസ് നിയന്ത്രിക്കുന്നത് ക്രിമിനലുകൾ :അഡ്വ:മാർട്ടിൻ ജോർജ്
കണ്ണൂർ: കേരള പോലീസ് നിയന്ത്രിക്കുന്നത് ഗുണ്ടകളും മാഫിയകളും ആണെന്ന് ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് ആരോപിച്ചു, ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പോലീസിൽ യാതൊരു നിയന്ത്രണവുമില്ലെന്നും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ നിയന്ത്രണമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി നടത്തിയ എസ്.പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർട്ടിൻ ജോർജ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു.

ഡി സി സി ഓഫീസിൽ നിന്നുമാരംഭിച്ചു കാൽടെക്‌സ് ചുറ്റി എസ്. പി ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ പോലീസ് വഴിയിൽ തടഞ്ഞു.രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു, സംഘർഷത്തെ തുടർന്ന് നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് , സംസ്ഥാന സെക്രട്ടറി മുഹ്സിൻ കാതിയോട്, ഡിസിസി ഉപാധ്യക്ഷൻ സുദീപ് ജയിംസ് , മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ സുധാകർ, കല്ല്യാശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ട് പി പി രാഹുൽ, ഷുഹൈബ് തലശ്ശേരി, രഗിൻ, സനീഷ് അടുവാപ്പുറം തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.
രാവിലെ നടന്ന എസ്.പി ഓഫീസ് മാർച്ചിന് കെ പി സി സി മെമ്പർ റിജിൽ മാക്കുറ്റി,ജോഷി കണ്ടത്തിൽ, റോബർട്ട് വെള്ളാർവള്ളി, റിൻസ് മാനുവൽ, സുധീഷ് വെള്ളച്ചാൽ,മഹിത മോഹൻ, മിഥുൻ മാറോളി,ഐബിൻ ജേക്കബ്, സൗമ്യ എൻ, നിധിൻ കോമത്ത്, പ്രിൻസ് ജോർജ്, നിധിൻ നടുവനാട്, രാഹുൽ ചേരുവഞ്ചേരി എന്നിവർ നേതൃത്വം നൽകി.