നിതിൻ രാജിൻ്റെ മരണത്തിൽ ഡോക്ടർ എം കെ റാമിനെ വീണ്ടും അറസ്‌റ്റുചെയ്യുമെന്ന് ക്രൈംബ്രാഞ്ച എസ്.പി മോഹനചന്ദ്രൻ
അഞ്ചരക്കണ്ടി കണ്ണൂർദന്തൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണം അന്വേഷിക്കുന്ന പുതിയ ക്രൈംബ്രാഞ്ച് സംഘം കണ്ണൂരിലെത്തി. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിലാണ് കണ്ണൂരിലെത്തി ബുധനാഴ്ച്ച രാവിലെ കൃത്യനിർവഹണം തുടങ്ങിയത്. ഡിവൈഎസ്പി ജീവൻ ജോർജിനാണ് അന്വേഷണ ചുമതലയെന്ന് എസ് പി ഹേമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
.കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർദന്തൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണം അന്വേഷിക്കുന്ന പുതിയ ക്രൈംബ്രാഞ്ച് സംഘം കണ്ണൂരിലെത്തി. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിലാണ് കണ്ണൂരിലെത്തി ബുധനാഴ്ച്ച രാവിലെ കൃത്യനിർവഹണം തുടങ്ങിയത്. ഡിവൈഎസ്പി ജീവൻ ജോർജിനാണ് അന്വേഷണ ചുമതലയെന്ന് എസ് പി ഹേമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
കേസിലെ ഒന്നാം പ്രതിഡോക്ടർ എം കെ റാമിൻ്റെ അറസ്റ്റ് ഉടനെയുണ്ടാകും. വീണ്ടും അറസ്‌റ്റ് ചെയ്യാനുള്ള അപേക്ഷ കോടതിയിൽ കൊടുത്തു. കോടതി ഉത്തരവ് പ്രകാരം തുടർ നടപടികൾ സ്വീകരിക്കും. നിതിൻ രാജിൻ്റെ കുടുംബത്തിൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഈ കാര്യത്തിൽ എന്തെങ്കിലും കാര്യങ്ങൾ വിട്ടുപോയോയെന്ന് പരിശോധിക്കും. നിതിൻ രാജിൻ്റെ മരണത്തിൽ ലോൺ ആപ്പുകാരുടെ ഇടപെടലുകൾ പരിശോധിക്കും. അന്വേഷണത്തിലെ വീഴ്ച്ചയിൽ കോടതിയിൽ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.