ഭൂമിയിൽ വിള്ളൽ : കൊട്ടിയൂർ ശാന്തിഗിരിയിൽ നിന്നും കുടുംബങ്ങളെ മാറ്റി പാർപ്പിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതർ

കേളകം ശാന്തിഗിരി കൈലാസം പടിയിൽ ഭൂമിയിൽ വിള്ളലുണ്ടായ പ്രദേശത്തുനിന്ന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അ

 

കൊട്ടിയൂർ : കേളകം ശാന്തിഗിരി കൈലാസം പടിയിൽ ഭൂമിയിൽ വിള്ളലുണ്ടായ പ്രദേശത്തുനിന്ന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പി ക്കാനുള്ള വൾനറബിലിറ്റി ലിങ്ക്‌ഡ് റീലൊക്കേഷൻ പദ്ധതിയിൽപ്പെടുത്തിയാണിത്.

വിള്ളൽ രൂപപ്പെട്ട പ്രദേശത്തെ ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും പരിഹരിക്കാൻ കേളകം പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി.അനീഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇ ഈക്കാര്യങ്ങൾ അറിയിച്ചത്. നവംബറിൽ കൈലാസംപടിയിൽ കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രം നടത്തിയ ശാസ്ത്രീയ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ജി.എസ്.പ്രദീപ് പറഞ്ഞു.20 ഏക്കറോളം പ്രദേശത്ത് മണ്ണ് തെന്നി നിരങ്ങുന്നതായി സർവേയിൽ കണ്ടെത്തിയിരുന്നു.

അതിതീവ്ര മഴയുള്ള സമയത്ത് വെള്ളം ചാലുകൾ വഴി ഭൂമിക്ക് അടിയിലേക്ക് പോകുന്ന ത് മണ്ണിടിച്ചിലിന് കാരണമാകും. അത് തടയാൻ വിവിധ വകുപ്പു കളുടെ സഹകരണത്തോടെ നീർത്തടപദ്ധതി നടപ്പാക്കും. ട്രാൻസ്ഫോർമർ ഉൾപ്പെടെയുള്ളവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിസ്ഥാപിക്കുമെന്നും പ്രദീപ് പറഞ്ഞു.

2003-ലാണ് ഇവിടെ ഭൂമി യിൽ വിള്ളൽ വീണ് തുടങ്ങിയത്. വീടുകൾക്ക് ഉൾപ്പെടെ വി ള്ളലുണ്ടായതോടെ വാസയോഗ്യമല്ലാതായി. 10 കുടുംബങ്ങളെ നഷ്ടപരിഹാരം നൽകി മാറ്റി പ്പാർപ്പിച്ചിരുന്നു. രണ്ട്ഘട്ടമായാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കൽ പദ്ധതി നടപ്പാക്കുക. ഏറ്റവും അപകടഭീഷണി നേരിടുന്ന വരെ ആദ്യം മാറ്റും. ഇവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും കേളകം പഞ്ചായത്ത് പ്രസിഡന്റ് സി .ടി.അനീഷ് പറഞ്ഞു.

സ്ഥലം ഭൂഉടമകൾക്ക് കൃഷിക്കായി ഉപയോഗിക്കാം. തദ്ദേശ വകുപ്പിൻ്റെ ദുരന്തനിവാരണ ഏകോപന വിഭാഗത്തിലെ സി . തസ്‌ലിം ഫാസിൽ, പഞ്ചായ ത്തംഗങ്ങളായ ടോമി പുളിക്ക കണ്ടം, സജീവൻ പാലുമ്മി തുട ങ്ങിയവർ യോഗത്തിൽ സംസാരിച്ചു.