ഐ എം എ പോലീസ് ഉദ്യോഗസ്ഥർക്കായുള്ള സിപിആർ പരിശീലനത്തിന് തുടക്കമായി
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കണ്ണൂർ ഘടകത്തിന്റെയും സിറ്റി പോലീസ് വകുപ്പിനെയും സംയുക്താഭിമുഖ്യത്തിൽ പോലീസുകാർക്കായുള്ള എമർജൻസി ലൈഫ് സപ്പോർട്ട് പ്രായോഗിക പരിശീലന പരിപാടി കണ്ണൂർ ഐഎംഎ ഹാളിൽ തുടക്കമായി. സിറ്റി പോലീസ് കമ്മീഷണർ ശ്രീ നിതിൻ രാജ് ഐപിഎസ് ഉദ്ഘാടനം ചെയ്തു.
Nov 20, 2025, 14:30 IST
കണ്ണൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കണ്ണൂർ ഘടകത്തിന്റെയും സിറ്റി പോലീസ് വകുപ്പിനെയും സംയുക്താഭിമുഖ്യത്തിൽ പോലീസുകാർക്കായുള്ള എമർജൻസി ലൈഫ് സപ്പോർട്ട് പ്രായോഗിക പരിശീലന പരിപാടി കണ്ണൂർ ഐഎംഎ ഹാളിൽ തുടക്കമായി. സിറ്റി പോലീസ് കമ്മീഷണർ ശ്രീ നിതിൻ രാജ് ഐപിഎസ് ഉദ്ഘാടനം ചെയ്തു.
ഐഎംഎ പ്രസിഡണ്ട് ഡോ രാജ്മോഹൻ അധ്യക്ഷനായി. ഐഎംഎ എമർജൻസി ലൈഫ് സപ്പോർട്ട് സംസ്ഥാന കോർഡിനേറ്റർ ഡോ സുൽഫിക്കർ അലി പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി. അഡീഷണൽ എസ്പി സജീഷ് വാഴളാപ്പിൽ മുഖ്യാതിഥിയായി. ഡോ ലത രാജീവൻ, ഡോ പ്രിയ ശർമില്, ഡോ എ കെ ജയചന്ദ്രൻ, ഡോ ബാലകൃഷ്ണ പൊതുവാൾ പങ്കെടുത്തു.