കോടിയേരിയിൽ സി.പി.എം പ്രവർത്തകർക്ക് വെട്ടെറ്റു; അക്രമത്തിന് പിന്നിൽ ആർ.എസ്. എസുകാരെന്ന് പരാതി
കോടിയേരി പാറാലിൽ സി.പി.എം പ്രവർത്തകർക്ക് നേരെ ആക്രമണം. പരിക്കേറ്റ പാറാലിലെ തൊട്ടോളിൽ സുജനേഷ് (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവരെ തലശ്ശേരി കൊടുവള്ളി യിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Jun 13, 2024, 09:52 IST
തലശ്ശേരി: കോടിയേരി പാറാലിൽ സി.പി.എം പ്രവർത്തകർക്ക് നേരെ ആക്രമണം. പരിക്കേറ്റ പാറാലിലെ തൊട്ടോളിൽ സുജനേഷ് (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവരെ തലശ്ശേരി കൊടുവള്ളിയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 9.40ഓടെയാണ് സംഭവം.
മാഹി ചെമ്പ്രയിൽ നിന്ന് ആയുധവുമായി എത്തിയ ആർ.എസ്. എസ് സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സുബിന്റെ തലക്കും കഴുത്തിനുമാണ് പരിക്ക്. സുജനേഷിന്റെ കൈ എല്ല് പൊട്ടി. തലക്കും വെട്ടേറ്റു. തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ കഴിഞ്ഞ ദിവസം മാഹി ചെറുകല്ലായിയിലെ സി.പി.എം ഓഫിസ് ആക്രമിക്കപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു അക്രമം കൂടി നടക്കുന്നത്. പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.