പുകഞ്ഞ കൊള്ളി പുറത്ത്, ത​ളി​പ്പ​റ​മ്പി​ൽ സി​പി​എം വി​ട്ട യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി ടി.​കെ. ഗോ​വി​ന്ദ​ൻറെ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത ഭാ​ര്യ കെ.പി രമണിയെ സി.പി.എം പുറത്താക്കും

ത​ളി​പ്പ​റ​മ്പി​ൽ സി​പി​എം വി​ട്ട യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി ടി.​കെ. ഗോ​വി​ന്ദ​ൻറെ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത ഭാ​ര്യ കെ.​പി. ര​മ​ണി​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കൊ​രു​ങ്ങി സി​പി​എം.

 


തളിപ്പറമ്പ് :ത​ളി​പ്പ​റ​മ്പി​ൽ സി​പി​എം വി​ട്ട യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി ടി.​കെ. ഗോ​വി​ന്ദ​ൻറെ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത ഭാ​ര്യ കെ.​പി. ര​മ​ണി​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കൊ​രു​ങ്ങി സി​പി​എം. നിലവിൽശ്രീ​ക​ണ്ഠാ​പു​രം ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​ണ് കെ.​പി. ര​മ​ണി. ഇന്നലെ വൈകിട്ട് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പാർട്ടി വിലക്ക് മറികടന്ന് കെ.പി രമണി പങ്കെടുത്തത്. 

ടി.കെ ഗോവിന്ദനൊപ്പം സ്വന്തം കുടുംബം പോലുമില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വിജയരാജൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് കെ.പി രമണി യു ഡി എഫ് വേദിയിലെത്തിയത്. പാർട്ടി അച്ചടക്കം ലംഘിച്ചതിന് കെപി രമണിയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും സി.പി.എം ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റിയിൽ നിന്നും പുറത്താക്കും.
സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻറെ ഭാ​ര്യ പി.​കെ.​ശ്യാ​മ​ള​യെ സി​പി​എം ത​ളി​പ്പ​റ​മ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ടി.​കെ.​ഗോ​വി​ന്ദ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. പാ​ർ​ട്ടി​ക്കെ​തി​രെ പ​ര​സ്യ നി​ല​പാ​ടു​മാ​യി രം​ഗ​ത്തെ​ത്തി​യ ഗോ​വി​ന്ദ​ൻ തു​ട​ർ​ന്ന് പാ​ർ​ട്ടി വി​ടു​ക​യാ​യി​രു​ന്നു.

എം.​വി. ഗോ​വി​ന്ദ​നെ​തി​രെ​യും ത​ളി​പ്പ​റ​മ്പി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നെ​തി​രെ​യും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച ടി.​കെ. ഗോ​വി​ന്ദ​ൻ തു​ട​ർ​ന്ന് യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​ര​രം​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു.