സി.പി.എം തില്ലങ്കേരി ലോക്കൽ ഓഫിസിന് മുൻപിൽ പടക്കം പൊട്ടിച്ച കോൺഗ്രസുകാരെ കൊണ്ട് അവശിഷ്ടങ്ങൾ നീക്കിപ്പിച്ചു
അവന്റെയൊക്കെ ഒലക്കമേലെ പടക്കം പൊട്ടിക്കലെന്നു പറഞ്ഞാണ് സി.പി.എം പ്രവർത്തകർ പ്രകോപിതരായത്.
Updated: Jun 24, 2025, 12:29 IST
ഇരിട്ടി: സി.പി.എം ഓഫിസിന് മുൻപിൽ പടക്കം പൊട്ടിച്ച കോൺഗ്രസുകാർ കുടുങ്ങി. പടക്കം പൊട്ടിച്ചു അവശിഷ്ടങ്ങളുണ്ടാക്കിയതിനെതിരെ സി.പി.എം പ്രവർത്തകർ രംഗത്തുവന്നു.അവന്റെയൊക്കെ ഒലക്കമേലെ പടക്കം പൊട്ടിക്കലെന്നു പറഞ്ഞാണ് സി.പി.എം പ്രവർത്തകർ പ്രകോപിതരായത്.
തില്ലങ്കേരിയിൽ കോൺഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത് സി പി എം പ്രവർത്തകരെത്തിയതോടെ സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങി. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം നിലമ്പൂർ വിജയഘോഷത്തിനിടെയാണ് തില്ലങ്കേരി ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചത്. പ്രകോപിതരായി ഓഫീസിൽ നിന്നും ഇറങ്ങി വന്ന നേതാ ങ്ങൾ കോൺഗ്രസ് പ്രവർത്തകരെ കൊണ്ട് പടക്കത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യിപ്പിക്കുകയായിരുന്നു.