സി.പി എം നേതാവും മുൻ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുമായ പി ബാലൻ നിര്യാതനായി

സി.പി എം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ദീർഘകാലം പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്ന പി .ബാലൻ (86) നിര്യാതനായി. കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ഭരിക്കുന്ന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡലം

 


പിണറായി : സി.പി എം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ദീർഘകാലം പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്ന പി .ബാലൻ (86) നിര്യാതനായി. കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ഭരിക്കുന്ന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡലം പ്രതിനിധിയായിരുന്നു ബാലൻ. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച്ച ഉച്ചയോടെ അന്ത്യം. 

സംസ്‌കാരം ചൊവ്വാഴ്ച്ച പകൽ രണ്ടിന് കോയിലോട്ശ് മശാനത്തിൽ നടക്കും. അഭിവക്ത കൂത്തുപറമ്പ്, പിണറായി ഏരിയകളിൽ കമ്യുണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങളെ വളർത്തുന്നതിൽ ത്യാഗോജ്ജ്വല പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച നേതാവാണ്പി ബാലൻ. വേങ്ങാട് സ്വദേശിയായ ഇദ്ദേഹം മുൻ വേങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കാര്യമായ സ്വാധീനമില്ലാതിരുന്ന വേങ്ങാടും പരിസര പ്രദേശങ്ങളും പാർട്ടിയുടെ ശക്തികേന്ദ്രങ്ങളാക്കി മാറ്റുന്നതിൽ മുന്നണിയിൽ നിന്നു പ്രവർത്തിച്ചു. ദീർഘകാലം സി പി  എം പിണറായി ഏരിയ സെക്രട്ടറി, കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.  

ചെത്തുതൊഴിലാളി യൂണിയൻ കൂത്തുപറമ്പ് റേഞ്ച് സെക്രട്ടറി, കൈത്തറി തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. വേങ്ങാട് ഇ കെ നായനാർ സ്മാരക ഗവ ഹൈസ്കൂൾ സ്ഥാപകരിൽ ഒരാളാണ്. ഭാര്യ: പത്മിനി. മക്കൾ: പി. രമേശൻ (കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് സെക്രട്ടറി, സി പി ഐ എം വേങ്ങാട് ഈസ്റ്റ്‌ ബ്രാഞ്ച് അംഗം), പി ദിനേശൻ (കുവൈത്ത്), പരേതനായ സുരേഷ്. മരുമക്കൾ: ബിന്ദു, രഞ്ജിനി (മട്ടന്നൂർ ട്രഷറി), ലിന്റ.