പാറാട് സിപി എം ബ്രാഞ്ച് കമ്മറ്റി ഓഫീസിൽ തീയിട്ട സംഭവം : എട്ട് മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു

പാറാട് സിപി എം ബ്രാഞ്ച് കമ്മറ്റി ഓഫീസിൽ തീയിട്ട സംഭവത്തിൽ എട്ട് മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു. യാസിൻ, ജാസിം എന്നിവരുൾപ്പെടെ കണ്ടാലറിയുന്ന എട്ടു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

 

തലശേരി : പാറാട് സിപി എം ബ്രാഞ്ച് കമ്മറ്റി ഓഫീസിൽ തീയിട്ട സംഭവത്തിൽ എട്ട് മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തു. യാസിൻ, ജാസിം എന്നിവരുൾപ്പെടെ കണ്ടാലറിയുന്ന എട്ടു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ച പാറാട് ടൗണ്‍ ബ്രാഞ്ച് ഓഫീസിന് നേരെ ലീഗ് അക്രമമുണ്ടായത്.

ഇവിടെ ഉണ്ടായിരുന്ന കൊടികളും തോരണങ്ങളും നേതാക്കളുടെ ചിത്രങ്ങളും കസേരകളും കത്തി നശിച്ചു. സംഭവത്തിൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ ഫയൽ ചെയ്തു. ഓഫീസിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ വെച്ചെന്ന പരാതിയിലാണ് കേസെടുത്തത്.