സി.പിഎം ലോക്കൽ സെക്രട്ടറി കെ. ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് : പ്രതികൾ കുറ്റക്കാരെന്ന് കോടതി
സി.പി.എം ലോക്കൽ സെക്രട്ടറിയായിരുന തലശേരി തലായിയിലെ കെ.ലതേഷിനെ (28) വെട്ടിക്കൊലപ്പെടുത്തിയി കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.
Updated: Jan 8, 2026, 12:25 IST
കണ്ണൂർ: സി.പി.എം ലോക്കൽ സെക്രട്ടറിയായിരുന തലശേരി തലായിയിലെ കെ.ലതേഷിനെ (28) വെട്ടിക്കൊലപ്പെടുത്തിയി കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഒന്നുമുതൽ ഏഴുവരെ പ്രതികളെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരാണ് പ്രതികൾ ഉച്ചയ്ക്ക് ഒരു മണിക്ക് ശിക്ഷ പ്രഖ്യാപിക്കും.
തലശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് ജെ. വിമലാണ് കോടതി പ്രഖ്യാപിക്കും. 2008 ഡിസംബർ 31 ന് വൈകുന്നേരം തലശേരി - വടകര ദേശീയപാതയിൽ ചാ കൃത്ത് മുക്ക് കടൽ തീരത്തു വെച്ചാണ് കൊലപാതകം നടന്നത്. കേസിലാകെ 11 പ്രതികളാണുള്ളത്.