ധനരാജ്  രക്തസാക്ഷി അനുസ്മരണപ്പോസ്റ്റിട്ട കണ്ണൂരിലെ  സിപിഎം നേതാക്കളെ വിമര്‍ശിച്ച് അണികള്‍

ധനരാജ്  രക്തസാക്ഷി അനുസ്മരണ ദിനത്തിൽ അനുസ്മരണപോസ്റ്റിട്ട കണ്ണൂരിലെ  സിപിഎം നേതാക്കളെ വിമര്‍ശിച്ച് അണികള്‍. പയ്യന്നൂര്‍ മുന്‍ എംഎല്‍എ ടി.ഐ.മധുസൂദനനും കെ.കെ.രാഗേഷിനുമാണ് വിമര്‍ശനം. വിമര്‍ശനം കടുത്തതോടെ മധുസൂദനന്‍ ആദ്യം കമന്‍റ് ബോക്സ് പൂട്ടുകയും പിന്നാലെ ഡിലീറ്റ് ചെയ്യുകയുമായിരുന്നു.

 

ധനരാജ്  രക്തസാക്ഷി അനുസ്മരണ ദിനത്തിൽ അനുസ്മരണപോസ്റ്റിട്ട കണ്ണൂരിലെ  സിപിഎം നേതാക്കളെ വിമര്‍ശിച്ച് അണികള്‍. പയ്യന്നൂര്‍ മുന്‍ എംഎല്‍എ ടി.ഐ.മധുസൂദനനും കെ.കെ.രാഗേഷിനുമാണ് വിമര്‍ശനം. വിമര്‍ശനം കടുത്തതോടെ മധുസൂദനന്‍ ആദ്യം കമന്‍റ് ബോക്സ് പൂട്ടുകയും പിന്നാലെ ഡിലീറ്റ് ചെയ്യുകയുമായിരുന്നു. 'രക്തസാക്ഷിയുടെ ഫണ്ട് വരെ മുക്കിയവരെ ചേര്‍ത്ത് പിടിച്ചുവെന്നും പയ്യന്നൂരിലെ തോല്‍വി ധനരാജിന്‍റെ ആത്മാവ് നല്‍കിയ പണിയാണെന്നുമെല്ലാം കമന്‍റുകളിലുണ്ടായിരുന്നു. 

അഴിമതി വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശരിയല്ലെന്നും ധനരാജിനെ വിറ്റ് കാശാക്കിയെന്നും അണികള്‍ തന്നെ കമന്‍റ് ചെയ്തിരുന്നു. കെ.കെ.രാഗേഷിന്‍റെ ധനരാജ് അനുസ്മരണപ്പോസ്റ്റിന് ചുവടെയും അണികളുടെ രോഷം നിറഞ്ഞ കമന്‍റുകളുണ്ട്. ധനരാജ് അനുസ്മരണം വൈകിട്ട് നടക്കാനിരിക്കെയാണ് സമൂഹമാധ്യമപ്പോസ്റ്റില്‍ സിപിഎം പ്രതിരോധത്തിലായത്.