സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം തളിപ്പറമ്പിൽ
സി.പി.എം കണ്ണൂർ ജില്ലാ സമ്മേനം ജനുവരി 21 മുതൽ 23 വരെ തളിപ്പറമ്പിൽ നടത്തും
Sep 21, 2024, 12:06 IST
കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സമ്മേനം ജനുവരി 21 മുതൽ 23 വരെ തളിപ്പറമ്പിൽ നടത്തും. മഥുരയിൽ നടക്കുന്ന ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നുവരികയാണ്.
ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ236 ലോക്കൽ സമ്മേളനങ്ങളും 18 ഏരിയാ സമ്മേളനവും പൂർത്തിയാക്കും. വർഷങ്ങൾക്ക് ശേഷമാണ് പാർട്ടി സമ്മേളനത്തിന് തളിപ്പറമ്പ് വേദിയാകുന്നത്.