മുഴപ്പിലങ്ങാട് ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സി.പി.എം - ബി.ജെ.പി സംഘർഷം: പൊലിസ് ലാത്തി വീശി സ്ഥിതി ശാന്തമാക്കി

മുഴപ്പിലങ്ങാട് ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം. ഇരു വിഭാഗമായി തിരിഞ്ഞ് കല്ലും ചെരിപ്പുകളും വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി പ്രവർത്തകരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. 

 

മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം. ഇരു വിഭാഗമായി തിരിഞ്ഞ് കല്ലും ചെരിപ്പുകളും വലിച്ചെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി പ്രവർത്തകരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. 

ശനിയാഴ്ച ആരംഭിച്ച ക്ഷേത്ര ഉത്സവത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെയാണ് സംഘർഷമുണ്ടായത്.കഴിഞ്ഞ വർഷവും ക്ഷേത്രത്തിൽ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.