കണ്ണൂരിൽ മുഴുവൻ സിപിഎം ആന്തൂർ മോഡലാക്കാൻ ശ്രമിക്കുന്നുവെന്ന് റസാഖ് പാലേരി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ചൊക്ലി പഞ്ചായത്ത് പതിനാറാം വാർഡിലെ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി ജാഫർ സാദിഖിനെ മർദ്ദിച്ച സിപിഎം പ്രവർത്തകർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് വെൽഫെയർ

 

കണ്ണൂർ:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ചൊക്ലി പഞ്ചായത്ത് പതിനാറാം വാർഡിലെ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി ജാഫർ സാദിഖിനെ മർദ്ദിച്ച സിപിഎം പ്രവർത്തകർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി പി എമ്മിന്റെ കള്ള വോട്ട് ചോദ്യം ചെയ്തതിനാണ് പോളിങ് കഴിഞ്ഞപ്പോൾ സാദിഖിന് മർദ്ദനമേറ്റത്. ഇയാൾ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്. വനിതാ സ്ഥാനാർത്ഥികൾ ഉൾപ്പെടെ അഞ്ച് യു.ഡി.എഫ് പ്രവർത്തകരും ഇവിടെ മർദ്ദനമേറ്റ് ചികിത്സയിലാണ്. തങ്ങൾക്ക് സ്വാധീനമുള്ള പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നതുപോലെ കണ്ണൂർ ജില്ലയിലുടനീളം ആന്തൂർമോഡൽ ആവർത്തിക്കാനാണ് സിപിഎമ്മിന്റെ ശ്രമം.

ഈ ശൈലി മാറ്റിപ്പിടിക്കാൻ  സമയമായി. സി. പി. എമ്മിൻ്റെ ഈ പോക്ക് കൊണ്ട്ഗുണം കിട്ടുന്നത് ബി ജെ പിക്കാണ് . ബിജെപിയുടെലൈനിലേക്കാണ് സിപിഎമ്മിന്റെപോക്ക്.ബംഗാളിലുൾപ്പെടെയുണ്ടായ അനുഭവമായിരിക്കും കേരളത്തിലും ഇതു കാരണം
സിപിഎമ്മിന് വരാൻ പോകുന്നത്. ഈ തെരഞ്ഞെടുപ്പിൽ ഹിസ്ബുൾ മുജാഹിദിന്റെ പേര് പറഞ്ഞു വെൽഫെയർ പാർട്ടിയെ താരതമ്യം ചെയ്താണ്സി പി എം വോട്ട് പിടിച്ചത്.

ഈ പോക്ക് ജനാധിപത്യകേരളത്തിന് അപകടകരമാണ്. തെരഞ്ഞെടുപ്പ് കാലമടുത്താൽ ജമാത്തെ ഇസ്ലാമിയുടെ പേര് രാഷ്ട്രീയ രംഗത്ത് വലിച്ചിഴയ്ക്കുകയാണ്. സി.പി.എമ്മും വെൽഫെയർ പാർട്ടിയുമായി നേരത്തെയും ഇപ്പോഴും സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇന്നത്തെ മുഖ്യമന്ത്രി പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിലും പരസ്പരം പിൻതുണ നൽകിയിട്ടുണ്ട്.

ഇസ്ലാമിയ ഫോബിയെന്ന സി പി എം നിലപാട് തിരുത്തണമെന്നും മുഖ്യമന്ത്രിയെ തിരുത്തിക്കാൻ കണ്ണൂരിലെ സഖാക്കൾ ഇടപെടണമെന്നുംഅദ്ദേഹം പറഞ്ഞു. പാർട്ടി ഗ്രാമങ്ങൾ കലാകാലം മസിൽപവർ കൊണ്ട്കൈയടക്കി വെക്കാമെന്ന് സി പി എം വിചാരിക്കരുത്. ഇവരുടെ ഗുണ്ടാ യിസത്തിനെതിരെ പൊലിസ് കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും ജനാധിപത്യവിരുദ്ധ ഗുണ്ടായിസത്തിനെതിരെപൊതുജനമുന്നേറ്റങ്ങൾ രൂപപ്പെടണമെന്നും സാദിഖ് പാലേരി ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ , ജനറൽ സെക്രട്ടറി സി.കെ.മുനവ്വിർ , ഫൈസൽ മാടായി,ഷ റോസ് സജ്ജാദ് എന്നിവരും പങ്കെടുത്തു.