അരുംകൊലകൾക്കും ലഹരിമാഫിയക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ തളിപ്പറമ്പിൽ സി. പി.ഐ പ്രതിഷേധ ജ്വാല നടത്തി
വർധിച്ചുവരുന്ന അരുംകൊലകൾക്കും ലഹരിമാഫിയക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സി.പി.ഐ.തളിപ്പറമ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ഹൈവേയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.മണ്ഡലം സിക്രട്ടറി പി.കെ.മുജീബ്റഹ്‌മാൻ ഉൽഘാടനം ചെയ്തു.
Feb 26, 2025, 14:35 IST
തളിപ്പറമ്പ: വർധിച്ചുവരുന്ന അരുംകൊലകൾക്കും ലഹരിമാഫിയക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സി.പി.ഐ.തളിപ്പറമ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ഹൈവേയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.മണ്ഡലം സിക്രട്ടറി പി.കെ.മുജീബ്റഹ്‌മാൻ ഉൽഘാടനം ചെയ്തു.
ലോക്കൽ അസി.സിക്ര.മനോഹരൻ അധ്യക്ഷനായി.ജില്ലാ കൗൺസിലംഗം കോമത്ത് മുരളീധരൻ,മണ്ഡലം അസി.സിക്ര.ടി.വി.നാരായണൻ,സിക്രട്ടറിയറ്റംഗം സി.ലക്ഷ്മണൻ,എ.ഐ.വൈ.എഫ് മണ്ഡലം സിക്രട്ടറി എം.വിജേഷ്,മഹിളാസംഘം മണ്ഡലം പ്രസിഡണ്ട് ടി.ഒ.സരിത പ്രസംഗിച്ചു.ലോക്കൽ സിക്രട്ടറി എം.രഘുനാഥ് സ്വാഗതം പറഞ്ഞു.പി.എസ്.ശ്രീനിവാസൻ,കെ.ബിജു,കെ.എ.സലീം,എം.രാജീവ്കുമാർ നേതൃത്വം നൽകി.