വാക്കുകളെ കൊണ്ട് ആളുകളെ കൊല്ലരുത്, ദിവ്യയെ പരോക്ഷമായി വിമർശിച്ച് സി.പി.ഐ നേതാവ് സി. എൻ ചന്ദ്രൻ
വാക്കുകൊണ്ട് ആളുകളെ കൊല്ലരുതെന്ന് സി.പി.ഐ. സംസ്ഥാന കമ്മറ്റി അംഗം സി.എന്‍.ചന്ദ്രന്‍.ഉന്നതമായ ഇടതുപക്ഷമൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ബാധ്യതപ്പെട്ടവരില്‍ നിന്നു തന്നെ അധികാരത്തിന്റെ സ്വരമുയരാന്‍ പാടില്ലെന്നും പി.പി.ദിവ്യയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ
പിലാത്തറ: വാക്കുകൊണ്ട് ആളുകളെ കൊല്ലരുതെന്ന് സി.പി.ഐ. സംസ്ഥാന കമ്മറ്റി അംഗം സി.എന്‍.ചന്ദ്രന്‍.ഉന്നതമായ ഇടതുപക്ഷമൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ബാധ്യതപ്പെട്ടവരില്‍ നിന്നു തന്നെ അധികാരത്തിന്റെ സ്വരമുയരാന്‍ പാടില്ലെന്നും പി.പി.ദിവ്യയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ മുന്‍ സംസഥാന അസി.സെക്രട്ടെറി കൂടിയായ ചന്ദ്രന്‍ പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനത്തിന്റെ പോരാളിയുമായിരുന്ന വടക്കില്ലം ഗോവിന്ദന്‍ നമ്പൂതിരിയുടെ 30-ാം ചരമവാര്‍ഷിക അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എതിരഭിപ്രായങ്ങളോട് സഹിഷ്ണുത പുലര്‍ത്തുക തന്നെ വേണമെന്നും സി.എന്‍.ചന്ദ്രന്‍ പറഞ്ഞു.
മണ്ടൂര്‍ പി.വി.നാരായണന്‍ മാസ്റ്റര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സി.മോഗന്‍ദാസ് അധ്യക്ഷത വഹിച്ചു.പി.നാരായണന്‍, രേഷ്മ പരാഗന്‍, ബാബു രാജേന്ദ്രന്‍, ജിതേഷ് കണ്ണപുരം, മാധവന്‍ പുറച്ചേരി, പവിത്രന്‍ കോത്തില എന്നിവര്‍ പ്രസംഗിച്ചു.