വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് സി പി ഐ കണ്ണൂർ ജില്ലാ കൗൺസിൽ 

മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാന്ദന്റെ നിര്യാണത്തിൽ സി പി ഐ ജില്ലാ കൗൺസിൽ അനുശോചിച്ചു. 

 

കണ്ണൂർ : മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാന്ദന്റെ നിര്യാണത്തിൽ സി പി ഐ ജില്ലാ കൗൺസിൽ അനുശോചിച്ചു. 

അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ജനകീയ നേതാവായ വി എസ് അച്യുതാനന്ദന്റേത് സമാനതകളില്ലാത്ത, ഒത്തുതീർപ്പുകളില്ലാത്ത സമരജീവിതമായിരുന്നു.  

ജനകീയ പ്രശ്നങ്ങളിലുൾപ്പെടെ ഇടപ്പെട്ട് നീതിക്ക് വേണ്ടി പോരാടിയ വിപ്ലവകാരിയായ അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ അനുശോചിച്ചു .