സിപി ഐ കണ്ണൂർ ജില്ലാ സമ്മേളനം : ജില്ലയിലുടനീളം പതാകകളുയര്‍ന്നു

സി പി ഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പതാക ദിനം സമുചിതമായി ആചരിച്ചു. ടി സി നാരായണന്‍ നമ്പ്യാരുടെ

 
കണ്ണൂര്‍: സി പി ഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പതാക ദിനം സമുചിതമായി ആചരിച്ചു. ടി സി നാരായണന്‍ നമ്പ്യാരുടെ അനുസ്മരണ ദിനത്തില്‍ നടത്തിയ പതാകദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം പതാകകളുയര്‍ന്നു.  പതാകദിനത്തില്‍ ബ്രാഞ്ച്, ലോക്കല്‍, മണ്ഡലം തലങ്ങളില്‍ പാര്‍ട്ടി ഓഫീസുകളിലും പാര്‍ട്ടി ഘടകങ്ങളിലും പതാക ഉയര്‍ത്തി.
 
പാര്‍ട്ടി ജില്ല കൗണ്‍സില്‍ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍ പതാക ഉയര്‍ത്തി. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ  സി എന്‍ ചന്ദ്രന്‍,സി പി ഷൈജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.കണ്ണൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. പി അജയകുമാര്‍ സ്വാഗതം പറഞ്ഞു. ഇരിട്ടിയില്‍ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ ടി ജോസ്, എടച്ചൊവ്വയിൽ ജില്ല എക്സിക്യൂട്ടീവ് അംഗം എൻ ഉഷ തുടങ്ങിയവര്‍ പതാകകളുയര്‍ത്തി.