തളിപ്പറമ്പിൽ സി.പി.ഐ മണ്ഡലം സമ്മേളനത്തിന് 18 ന് തുടക്കമാകും ; ഒരുക്കങ്ങൾ പൂർത്തിയായി

സി.പി.ഐ മണ്‌ഡലം സമ്മേളനം മെയ് 18, 19 തീയ്യതികളിൽ തളിപ്പറമ്പിൽ നടക്കും. സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേള നത്തിൽ അറിയിച്ചു. 18ന് ഞായറാഴ്‌ച ചിറവക്കിലെ എ.ആർ.സി മാസ്റ്റർ നഗറിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കൗൺസിലംഗം സി. എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

 

തളിപ്പറമ്പ : സി.പി.ഐ മണ്‌ഡലം സമ്മേളനം മെയ് 18, 19 തീയ്യതികളിൽ തളിപ്പറമ്പിൽ നടക്കും. സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേള നത്തിൽ അറിയിച്ചു. 18ന് ഞായറാഴ്‌ച ചിറവക്കിലെ എ.ആർ.സി മാസ്റ്റർ നഗറിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കൗൺസിലംഗം സി. എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

പ്രതിനിധി സമ്മേളനം സമാപിക്കുന്ന 19ന് തിങ്കളാഴ്‌ച വൈകുന്നേരം 4 മണിക്ക് ചിറവക്കിൽ നിന്നും നൂറാം വാർഷിക വിളംബരജാഥ ആരംഭിക്കും. തുടർന്ന് തളിപ്പറമ്പ ടൗൺ സ്ക്വയറിൽ കെ.പി.കേളുനായർ നഗറിൽ ചേരുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന എക്‌സി. അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന എക്സി. അംഗം സി.പി.മുരളി, ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്‌കുമാർ, സംസ്ഥാന കൗൺസിലംഗം സി.പി.ഷൈജൻ, ജില്ലാ അസി. സെക്ര ട്ടറിമാരായ എ.പ്രദീപൻ, കെ.ടി.ജോസ്, ജില്ലാ എക്‌സി. അംഗങ്ങ ളായ വേലിക്കാത്ത രാഘവൻ, പി.കെ.മധുസൂദനൻ, അഡ്വ. പി.അ ജയകുമാർ എന്നിവർ പങ്കെടുക്കും.

സ്വാഗതസംഘം ചെയർമാൻ കോമത്ത് മുരളീധരൻ, കൺവീനർ എം.രഘുനാഥ്, ട്രഷറർ സി.ലക്ഷ്‌മണൻ, മണ്‌ഡലം സെക്രട്ടറി പി. കെ.മുജീബ്റഹ്‌മാൻ, അസി. സെക്രട്ടറി ടി.വി.നാരായണൻ എന്നി വർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.