സി പി ദാമോദരൻ പുരസ്കാരം ഫോട്ടോഗ്രാഫർ മധുരാജിന് സമ്മാനിക്കും

കണ്ണൂർ അർബ്ബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥപക പ്രസിഡണ്ടായിരുന്ന സിപി ദാമോദരന്റെ പേരിലുള്ള പുരസ്കാരം ഫോട്ടൊഗ്രാഫർ മധുരാജിന് നൽകുമെന്ന് പ്രസിഡണ്ട് അഡ്വ. കസ്തൂരിദേവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

 

കണ്ണൂർ:കണ്ണൂർ അർബ്ബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥപക പ്രസിഡണ്ടായിരുന്ന സിപി ദാമോദരന്റെ പേരിലുള്ള പുരസ്കാരം ഫോട്ടൊഗ്രാഫർ മധുരാജിന് നൽകുമെന്ന് പ്രസിഡണ്ട് അഡ്വ. കസ്തൂരിദേവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നാലാം ചരമവാർഷിക ദിനാചരണവും പുരസ്കാര സമർപ്പണവും 27 ന് നടക്കും. 

മഹാത്മാ മന്ദിര ഓഡിറ്റോറിയത്തിൽവൈകുന്നേരം 3-30 ന് നടക്കും. മാതൃഭൂമി കോഴിക്കോട് യൂനിറ്റിലെ ഫോട്ടൊഗ്രാഫറായ മധുരാജിനാണ് അ ഡ്വ: സണ്ണി ജോസഫ് എം എൽ എപുരസ്കാരം നൽകുന്നത്.
വൈസ് പ്രസിഡണ്ട് വി പി പ്രവീൺ നമ്പ്യാർ , ഡയരക്ടർ വി ഗീത, സിക്രട്ടറി ബി പ്രസൂൺ എന്നിവരും പങ്കെടുത്തു.