ഒരു കോടിയിലേറെ തട്ടിപ്പ് നടത്തിയതായി പരാതി: കണ്ണൂരിലെ ദമ്പതികൾ റിമാൻഡിൽ

 ചൊവ്വ സ്‌പിന്നിംഗ് മില്ലിന് സമീപത്തെ കെ സുഗില, ഭർത്താവ് വിനോദ് എന്നിവരാണ് റിമാൻ്റിലായത് കണ്ണൂർ ഷെറി ബുക്‌സ് ആൻ്റ് സ്റ്റേഷനറി, ഷെറി ട്രേഡേർസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും 1.40 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ് സ്ഥാപനത്തിന്റെ സിഇഒ ആയിരുന്നു .

 

കണ്ണൂർ:കണ്ണൂരിൽ ഷെറി സ്ഥാപനങ്ങളിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തതായ പരാതിയിൽ ദമ്പതികൾ റിമാൻഡിൽ . ചൊവ്വ സ്‌പിന്നിംഗ് മില്ലിന് സമീപത്തെ കെ സുഗില, ഭർത്താവ് വിനോദ് എന്നിവരാണ് റിമാൻ്റിലായത് കണ്ണൂർ ഷെറി ബുക്‌സ് ആൻ്റ് സ്റ്റേഷനറി, ഷെറി ട്രേഡേർസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും 1.40 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ് സ്ഥാപനത്തിന്റെ സിഇഒ ആയിരുന്നു .

സുഗില സ്ഥാപന ഉടമയും ഇപ്പോൾ ഗൾഫിലുമുള്ളഡോ. മൻസൂർ അഹമ്മദ് നൽകിയ പരാതിയിലാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്‌തത്
ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്ന് പ്രതികൾ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു ഇതേ തുടർന്നാണ് റിമാൻഡ് ചെയ്തത്. നേരത്തെ കണ്ണൂർ നഗരസഭാ സിപിഎം കൗൺസിലറായിരുന്നു വിനോദ്. ഇദ്ദേഹവും ഭാര്യയും ചേർന്ന് വെള്ളിക്കീലിൽ ടൂറിസം സംരഭം തുടങ്ങാൻ ശ്രമിക്കുകയും ആന്തൂർ നഗരസഭയുടെ അനുമതി ലഭിക്കാത്തതിനാൽ പദ്ധതി ഉപേക്ഷിക്കുകയുമായിരുന്നു.