നാടിനെ ദുഃഖത്തിലാഴ്ത്തി വേദനയില്ലാത്ത ലോകത്തേക്ക് അഫ്റാഹ് മടങ്ങി
നാടൊന്നാകെ കൈകോർത്ത് ചികിത്സ ഉറപ്പാക്കിയിട്ടും വേദനയില്ലാ ലോകത്തേക്ക് അഫ്റാഹ് യാത്രയായി. കുണ്ടലക്കണ്ടി ചാളവളപ്പിൽ ഹാജറയുടെയും എടയന്നൂരിലെ നാസറിൻ്റെയും മകനായ അഫ്‌റാ ഹാ (18)ണ് നാടിനെ കണ്ണീരിലാഴ്ത്തി മരണത്തിന് കീഴടങ്ങിയത്.
Nov 18, 2025, 12:00 IST
മയ്യിൽ: നാടൊന്നാകെ കൈകോർത്ത് ചികിത്സ ഉറപ്പാക്കിയിട്ടും വേദനയില്ലാ ലോകത്തേക്ക് അഫ്റാഹ് യാത്രയായി. കുണ്ടലക്കണ്ടി ചാളവളപ്പിൽ ഹാജറയുടെയും എടയന്നൂരിലെ നാസറിൻ്റെയും മകനായ അഫ്‌റാ ഹാ (18)ണ് നാടിനെ കണ്ണീരിലാഴ്ത്തി മരണത്തിന് കീഴടങ്ങിയത്.ബ്ലഡ് കാൻസർ ബാധിച്ചു കഴിഞ്ഞ ആറുമാസത്തോളമായി അഫ്‌റാഹ് ചികിത്സയിലാണ്.
ഡോക്ടറുടെ നിർദ്ദേശപ്രകാരം അടിയന്തിരമായി ആ കുട്ടിയുടെ മജ്ജ മാറ്റിവെക്കാൻ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സാ ചെലവായ 48 ലക്ഷത്തോളം രൂപ നാട്ടുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. അതിനിടയിലാണ് ഇന്ന് പുലർച്ചെ അഫ് റാഹ് മരണപ്പെട്ടത്. മൃതദേഹം ഇന്ന് വൈകിട്ട് 3 മണിയോടെ നാട്ടിലെത്തിച്ച് കുണ്ടലക്കണ്ടി മില്ലത്ത് ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പാറാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.