മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ തന്നെ സി.പി.എം വലിച്ചിഴച്ചതെന്ന് സി. ഒ.ടി നസീർ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ തന്നെയും തന്റെ കുടുംബത്തെയും സിപിഎം വലിച്ചിഴക്കുകയും വേട്ടയാടുകയും ചെയ്തുവെന്ന് സിപിഎം മുൻ തലശ്ശേരി ലോക്കൽ കമ്മിറ്റി അംഗം സി.ഒ.ടി. നസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു
Nov 19, 2025, 10:30 IST
കണ്ണൂർ :മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ തന്നെയും തന്റെ കുടുംബത്തെയും സിപിഎം വലിച്ചിഴക്കുകയും വേട്ടയാടുകയും ചെയ്തുവെന്ന് സിപിഎം മുൻ തലശ്ശേരി ലോക്കൽ കമ്മിറ്റി അംഗം സി.ഒ.ടി. നസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസിൽ കഴിഞ്ഞ ദിവസം കോടതി സി.ഒ.ടി നസീറിനെ കുറ്റക്കാരനല്ലെന്ന് കണ്ട് മോചിപ്പിച്ചിരുന്നു.
ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ തന്റെ കുടുംബത്തെ അടക്കം വലിച്ചിഴച്ച് ദ്രോഹിക്കുകയായിരുന്നു താൻ ഇപ്പോൾ ഒരു പാർട്ടിയിലും പ്രവർത്തിക്കുന്നില്ല. എന്നാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ പ്രവർത്തിക്കും. മതേതരത്വം പറയുന്ന സി.പി.എം നേരെ വിപരീതമായാണ് പ്രവർത്തിക്കുന്നത്. തീവ്ര വോട്ടർ പട്ടികയുടെ പേരിൽ ജമാഅത്തെ ഇസ്ലാമി സമൂഹത്തിൽ ഭയം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സി.ഒ.ടി നസീർ പറഞ്ഞു.