കോർപറേഷനിലെ അഴിമതി:എൽ.ഡി.എഫ് സത്യഗ്രഹം തുടരുന്നു, നാലാം നാൾ പി.പി ദിവാകരൻ ഉദ്ഘാടനം ചെയ്തു

ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ നീക്കത്തിലെ അഴിമതിയിൽ സമഗ്രാന്വേഷണം ആവശ്യപെട് കണ്ണൂർ കോർപറേഷന് മുൻപിൽ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തിവരുന്ന സമരം നാലാം ദിനത്തിലേക്ക് കടന്നു

 

കണ്ണൂർ: ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ നീക്കത്തിലെ അഴിമതിയിൽ സമഗ്രാന്വേഷണം ആവശ്യപെട് കണ്ണൂർ കോർപറേഷന് മുൻപിൽ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തിവരുന്ന സമരം നാലാം ദിനത്തിലേക്ക് കടന്നു.

ജനതാദൾ സംസ്ഥാന സെക്രട്ടറി പി.പി ദിവാകരൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് ചേലോറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാലാം ദിവസത്തെ സത്യഗ്രഹം നടത്തിയത്. വെള്ളോറ രാജൻ എൻ. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു