ഇംഗ്ളീഷിൽ ശരി മലയാളത്തിൽ തെറ്റ് : കണ്ണൂർ ഓടക്കാടിനെ ഒടക്കാടാക്കി സൂചന ബോർഡ്

മ്പറം - അഞ്ചരക്കണ്ടി റോഡിൽ ഓടക്കാടിൻ്റെ സ്ഥലനാമ സൂചിക ബോർഡ് രേഖപ്പെടുത്തിയത് തെറ്റായി. ഈ കാര്യം പല തവണ പ്രദേശവാസികൾ പൊതുമരാമത്ത്

 

മമ്പറം : മമ്പറം - അഞ്ചരക്കണ്ടി റോഡിൽ ഓടക്കാടിൻ്റെ സ്ഥലനാമ സൂചിക ബോർഡ് രേഖപ്പെടുത്തിയത് തെറ്റായി. ഈ കാര്യം പല തവണ പ്രദേശവാസികൾ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പറയുന്നു. ഓടക്കാടിന് പകരം ഒടക്കാട് എന്നാണ് എഴുതിയിരിക്കുന്നത്.

ഇംഗ്ലീഷിൽ എഴുതിയത് ശരിയാണെങ്കിലും മലയാളത്തിൽ എഴുതി വെച്ചതാണ് തെറ്റിയത്. റോഡ് നവീകരണത്തിൻ്റെ ഭാഗമായാണ് സ്ഥല നാമങ്ങൾ രേഖപ്പെടുത്തിയ നിലയിൽ വെള്ള പെയിൻ്റു കൊണ്ടെഴുതിയ ബോർഡുകൾ പലയിടങ്ങളിൽ സ്ഥാപിച്ചത്. ഇവയിൽ പലതും ഇപ്പോൾ കാടു മൂടി കിടന്നും തകർന്നുമിരിക്കുകയാണ്.