ശുപാർശിത കോർപ്പറേഷൻ സബ് ഓഫീസ് കണ്ണൂരിൽ വേണം : കെ.എം.എസ്.എസ്

കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ്റെ സബ് ഓഫീസ് കണ്ണൂർജില്ലയിൽ അനുവദിക്കണമെന്നും കോർപ്പറേഷൻ്റെ മൂന്ന് വർഷമായി മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്യണമെന്നും കേരള മൺപാത്രനിർമ്മാണ സമുദായ സഭ ( കെ. എം എസ്.എസ് ) കണ്ണപുരം മേഖലാ സമ്മേളനം സംസ്ഥാന

 

കണ്ണപുരം : കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ്റെ സബ് ഓഫീസ് കണ്ണൂർജില്ലയിൽ അനുവദിക്കണമെന്നും കോർപ്പറേഷൻ്റെ മൂന്ന് വർഷമായി മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്യണമെന്നും കേരള മൺപാത്രനിർമ്മാണ സമുദായ സഭ ( കെ. എം എസ്.എസ് ) കണ്ണപുരം മേഖലാ സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. 

മേഖലാ പ്രസിഡൻ്റ് ടി.വി രമേശൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവരെയും ഉന്നത വിജയികളെയും അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. ജനാർദ്ദനൻ മുഖ്യപ്രഭാഷണവും ജില്ലാ പ്രസിഡൻ്റ് പി. ചന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാവൈസ് പ്രസിഡൻ്റ് ജയചന്ദ്രൻ പുല്ലാനി, കണ്ണപുരം ഗ്രാമപഞ്ചായത്തംഗം പി. രാജീവൻ, ഭാരവാഹികളായ സെക്രട്ടറി വി. ആനന്ദ് കുമാർ, എം. വേണുഗോപാലൻ, ഷിബ രവീന്ദ്രൻ, വേണു ആലക്കീൽ, യു. ഗീത,സുബിൻ മീത്തൽ, സൗമ്യ രഞ്ജിത്ത്, അനിത വത്സൻ, അശ്വതി വിനോദ് , ലിജി ഉത്തമൻ, ഷീന വിജയൻ എന്നിവർ പ്രസംഗിച്ചു.