സഹകരണ ബാങ്കുകളിൽ അശുദ്ധിയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു : മുഖ്യമന്ത്രി
സഹകരണ മേഖലയിലെ വൻ നിക്ഷേപം കോർപറേറ്റുകളുടെ കൈകളിൽ എത്തിക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർദിനേശ് ഓഡിറ്റോറിയത്തിൽ കേരള ബാങ്ക് കർമ്മപദ്ധതി ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ : സഹകരണ മേഖലയിലെ വൻ നിക്ഷേപം കോർപറേറ്റുകളുടെ കൈകളിൽ എത്തിക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർദിനേശ് ഓഡിറ്റോറിയത്തിൽ കേരള ബാങ്ക് കർമ്മപദ്ധതി ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാണിജ്യ ബാങ്കുകളിൽ സഹകരണ ബാങ്കിലുള്ള നിക്ഷേപം എത്തിക്കാനാണ് ചിലർ ശ്രമിക്കുന്നത്. സഹകരണ ബാങ്കിലുള്ള നിക്ഷേപം വാണിജ്യ ബാങ്കുകളിലെത്തിച്ച് കോർപറേറ്റുകൾക്ക് കൈമാറാനാണ് ശ്രമിക്കുന്നത്.
'അപൂർവ്വം ചില നിക്ഷേപകർക്ക് പണം തിരിച്ചു ലഭിക്കാൻ പ്രയാസം നേരിടുന്നുവെന്ന പ്രചാരണം സഹകരണ മേഖലയ്ക്കെതിരെ നടത്തുകയാണ്. നിക്ഷേപകർക്ക് ഒരു തരത്തിലും സഹകരണ ബാങ്കുകളെ കുറിച്ച് ആശങ്ക വേണ്ട.
സംസ്ഥാന സർക്കാരിൻ്റെ ഗ്യാരൻ ഡി യോടു കൂടിയാണ് സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്. നിക്ഷേപങ്ങൾക്ക് ഗ്യാരൻ സി നൽകുന്നതിനായി സഹകരണപുനരുദ്ധാരണ നിധിയും രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖലയെ തകർക്കുന്നതിനാണ് മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് സർവീസ് സൊസൈറ്റികൾ. സഹകരണ മേഖലയുടെ സുതാര്യത ഇതിനില്ല. മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് സൊസൈറ്റികൾ 1500 ഓളം ഉണ്ടെങ്കിലും 2024 ൽ അഴിമതിയുടെ പേരിൽ 44 സെൻ്ററുകൾ അടച്ചുപൂട്ടിയിട്ടുണ്ട് 10,000 കോടി രൂപയുടെ നിക്ഷേപമാണ് ഇവർ കവർന്നെടുത്തത്.
ഇതിനെതിരെ ആരും ഒന്നും പറയുന്നുമില്ല എഴുതുന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സഹകരണ ബാങ്കിൻ്റെ ശുദ്ധി നിലനിർത്തിപ്പോണം ചിലർ അശുദ്ധിയുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ബാങ്കിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നവർ തെറ്റായ നടപടികൾക്ക് വഴിപ്പെടരുത്.
പൊതു മാനദണ്ഡങ്ങൾ ലംഘിച്ച് ഒന്നും ചെയ്യരുതെന്നും മുഖ്യമന്ത്രി പറഞ്ഞു എല്ലാവരും ഈ കാര്യത്തിൽ ജാഗ്രത പാലിക്കണം. സഹകരണ മേഖലയുടെ വീഴ്ച്ചയ്ക്കായി ഒരു വിഭാഗം കാത്തിരിക്കുന്നുണ്ടെന്ന് മറക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കാർഷിക മേഖലയിൽ കാര്യക്ഷമമായി ഇടപെടുന്ന ബാങ്കാണ് കേരള ബാങ്കെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ പ്രദേശത്തെയും സഹകരണ ബാങ്കുകൾ ആ പ്രദേശത്തെ കാർഷിക അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷനായി. കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജോർട്ടി എം. ചാക്കോ പദ്ധതി വിശദീകരണം നടത്തി ഡോ. വീണ എൻ മാധവൻ കർഷക അവാർഡ് വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ രത്നകുമാരി, നബാർഡ് ജനറൽ മാനേജർ ബൈജു എൻ കുറുപ്പ്, വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ട മുറിക്കൽ സ്വാഗതവും ഡയറക്ടർ കെ.ജി വത്സലകുമാരി നന്ദിയും പറഞ്ഞു.