എരിപുരത്ത് നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഇരച്ചു കയറി കെട്ടിടം തകർത്തു

എരിപുരം സർക്കിളിൽ കണ്ടയ്ന‌ർ ലോറി അപകടത്തിൽപ്പെട്ടു.

 

പഴയങ്ങാടി:എരിപുരം സർക്കിളിൽ കണ്ടയ്ന‌ർ ലോറി അപകടത്തിൽപ്പെട്ടു. ഒഴിവായത് വൻ ദുരന്തം ഇന്ന് പുലർച്ചെ എരിപുരം സർക്കിളിൽ നിന്നും നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി സമീപത്തുള്ള പഴയ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

നിയന്ത്രണം വിട്ട ലോറി കെട്ടിടം പൂർണമായി തകർത്തു. വിവരമറിഞ്ഞ് പഴയങ്ങാടി പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തി. ക്രെയിൻ ഉപയോഗിച്ച് കണ്ടെയ്നർ ലോറി റോഡരികിലേക്ക് മാറ്റി ഗതാഗത തടസം ഒഴിവാക്കി.