കൺസ്ട്രക്ഷൻസ് വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ നിയമസഭാ മാർച്ച് നടത്തും

വർദ്ധിപ്പിച്ച കെട്ടിട നിർമ്മാണ ഫീസ് പുന:പരിശോധിക്കുക , പാരമ്പര്യ മേസ്ത്രിമാർക്ക് അംഗീകാര സർട്ടിഫിക്കറ്റ് നൽകുക , സൈറ്റ് ഇൻഷുറൻസ് നടപ്പിൽ വരുത്തുക നിർമ്മാണ മേഖലയിൽ തൊഴിൽ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഫെബ്രുവരി 27 ന് രാവിലെ 10 മണിക്ക് നിയമസഭാ മാർച്ചും ധർണയും നടത്തുമെന്ന് കൺസ്ട്രക്ഷൻസ് വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 

കണ്ണൂർ : വർദ്ധിപ്പിച്ച കെട്ടിട നിർമ്മാണ ഫീസ് പുന:പരിശോധിക്കുക , പാരമ്പര്യ മേസ്ത്രിമാർക്ക് അംഗീകാര സർട്ടിഫിക്കറ്റ് നൽകുക , സൈറ്റ് ഇൻഷുറൻസ് നടപ്പിൽ വരുത്തുക നിർമ്മാണ മേഖലയിൽ തൊഴിൽ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഫെബ്രുവരി 27 ന് രാവിലെ 10 മണിക്ക് നിയമസഭാ മാർച്ചും ധർണയും നടത്തുമെന്ന് കൺസ്ട്രക്ഷൻസ് വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിലെ നിർമ്മാണ മേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. അടുത്തിടെ വർധിപ്പിച്ച ബിൽഡിങ് പെർമിറ്റ് ഫീസ് വർദ്ധനവ്, റെഗുലറൈസേഷൻ ഫീസ് വർദ്ധനവ്,പുതിയ സോഫ്റ്റ് വെയറിൻ്റെ സുതാര്യമില്ലായ്മ എന്നിവ കാരണം നിർമ്മാണ മേഖല നിശ്ചലമായിരിക്കുകയാണെന്നു ഭാരവാഹികൾ ആരോപിച്ചു. കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർ വൈസേഴ്സ് സംസ്ഥാന പ്രസിഡൻ്റ് കെ.ബാലകൃഷ്ണൻ, പി.വി ശിവദാസൻ, എവേണുഗോപാൽ കെ ജയപ്രകാശൻ എവേണുഗോപാൽ, പി ആർ ശശി കെ. രഞ്ചിത്ത്,ദാമു വെള്ളാപ്പ് എന്നിവർ പങ്കെടുത്തു.