മയ്യിൽ പെരുമാച്ചേരിയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണു

മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ പെരുമാച്ചേരിയിൽ നിർമ്മാണത്തിലിരിക്കെ വീട് തകർന്നു

 

മയ്യിൽ: മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ പെരുമാച്ചേരിയിൽ നിർമ്മാണത്തിലിരിക്കെ വീട് തകർന്നു.മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ പെരുമാച്ചേരിയിൽ നിർമ്മാണത്തിലിരിക്കെ വീട് തകർന്നുതയ്യിലെ വളപ്പിൽ അംഗൻവാടിക്ക് സമീപം അഫ്സലെന്ന വ്യക്തി പുതുതായി പണി നിർമ്മിച്ചു കൊണ്ടിരുന്ന വീടാണ് തകർന്നത്.

രണ്ടാം നിലയുടെ കോൺക്രീറ്റ്പണി നടക്കുന്നതിനിടെ ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ വീട് തകർന്ന് വീണത്.അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് കനത്ത മഴയിൽ വീട് തകർന്നു വീഴാൻ കാരണമെന്ന പരാതിയുണ്ട്.