ലക്ഷങ്ങൾ മുടക്കി നിർമ്മാണം ; പരിയാരം ഗ്രാമപഞ്ചായത്തിൽ കൃഷിഭവൻ മാറ്റുന്നതിനായി നവീകരിച്ച കെട്ടിടം ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെയും മാലിന്യങ്ങളുടെയും താവളം
വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം പഞ്ചായത്ത് അധികൃതരുടെ അവഗണനയാൽ നശിക്കുന്നു. പരിയാരം ഗ്രാമപഞ്ചായത്തിൽ കൃഷിഭവൻ മാറ്റുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച കെട്ടിടമാണ് ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെയും മാലിന്യങ്ങളുടെയും താവളമായി മാറിയിരിക്കുന്നത്. ഫർണിച്ചറുകൾ അടക്കം വാങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷൻ പോലുമെടുക്കാതെ പഞ്ചായത്ത് അധികൃതർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പരിയാരം ഗ്രാമപഞ്ചായത്ത് ഓഫീസിന് കേവലം അഞ്ഞൂറ് മീറ്റർ മാത്രം ചുറ്റളവിലാണ്, ചിതപ്പിലെ പൊയിലിൽ വർഷങ്ങൾക്ക് മുമ്പ് പൊതു മാർക്കറ്റിനായി ഈ കെട്ടിടം നിർമ്മിച്ചത്. എന്നാൽ ദീർഘവീക്ഷണമില്ലാത്ത നിർമ്മാണം കാരണം കെട്ടിടം കാടുകയറി നശിക്കുകയും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയും ചെയ്തു.
തളിപ്പറമ്പ് : വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം പഞ്ചായത്ത് അധികൃതരുടെ അവഗണനയാൽ നശിക്കുന്നു. പരിയാരം ഗ്രാമപഞ്ചായത്തിൽ കൃഷിഭവൻ മാറ്റുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച കെട്ടിടമാണ് ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെയും മാലിന്യങ്ങളുടെയും താവളമായി മാറിയിരിക്കുന്നത്. ഫർണിച്ചറുകൾ അടക്കം വാങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷൻ പോലുമെടുക്കാതെ പഞ്ചായത്ത് അധികൃതർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പരിയാരം ഗ്രാമപഞ്ചായത്ത് ഓഫീസിന് കേവലം അഞ്ഞൂറ് മീറ്റർ മാത്രം ചുറ്റളവിലാണ്, ചിതപ്പിലെ പൊയിലിൽ വർഷങ്ങൾക്ക് മുമ്പ് പൊതു മാർക്കറ്റിനായി ഈ കെട്ടിടം നിർമ്മിച്ചത്. എന്നാൽ ദീർഘവീക്ഷണമില്ലാത്ത നിർമ്മാണം കാരണം കെട്ടിടം കാടുകയറി നശിക്കുകയും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയും ചെയ്തു.
ഇതേത്തുടർന്ന് നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരമാണ് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ വകയിരുത്തി ഈ കെട്ടിടം പുതുക്കിപ്പണിതത്. സ്ഥലപരിമിതി മൂലം ശ്വാസം മുട്ടുന്ന പരിയാരം ഗ്രാമപഞ്ചായത്തിലെ കൃഷിഭവൻ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിനു വേണ്ടിയായിരുന്നു ഈ നവീകരണം. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും, ഫർണിച്ചറുകൾ വാങ്ങുന്നതിനായി മാത്രം വാർഷിക പദ്ധതിയിൽ നിന്ന് അരലക്ഷം രൂപയോളം ചെലവഴിച്ച് സാധനങ്ങൾ കെട്ടിടത്തിനകത്ത് എത്തിക്കുകയും ചെയ്തു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കൃഷിഭവന്റെ പ്രവർത്തനം ഇവിടെ ആരംഭിക്കാൻ പഞ്ചായത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിൽ വിഷയം നിരന്തരം ഉന്നയിക്കപ്പെട്ടിട്ടും അധികൃതർ മുട്ടുന്യായങ്ങൾ പറഞ്ഞ് ഒഴിയുകയാണെന്നാണ് ആക്ഷേപം. കെട്ടിടത്തിലേക്ക് ആവശ്യമായ വൈദ്യുതി കണക്ഷൻ എടുക്കാൻ പോലും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അധികൃതരുടെ ഈ അനാസ്ഥ കാരണം ലക്ഷങ്ങൾ മുടക്കി നവീകരിച്ച കെട്ടിടം ഇപ്പോൾ വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രമായും അനാശാസ്യ കേന്ദ്രമായും മാറിക്കഴിഞ്ഞു. കെട്ടിടത്തിലെ മാലിന്യങ്ങൾ നീക്കി വൈദ്യുതി ലഭ്യമാക്കാൻ അടിയന്തിരമായി ഇടപെട്ട് കൃഷിഭവൻ ഇങ്ങോട്ട് മാറ്റിയില്ലെങ്കിൽ, ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഇറങ്ങുമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.