ഇരിട്ടിയിൽ വിഡി സതീശനെ അനുകൂലിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി

ഇരിട്ടിയിൽ വി ഡി സതീശനെ അനുകൂലിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.പടനയിച്ചവൻ കേരളത്തെ നയിക്കട്ടെ, സതീശനെ മുഖ്യമന്ത്രിയാക്കണം' എന്നീ മുദ്രാവാക്യങ്ങൾ വിളിച്ച് പ്ലക്കാർഡ് ഉയർത്തിയായിരുന്നു പ്രകടനം.

 


കണ്ണൂർ :ഇരിട്ടിയിൽ വി ഡി സതീശനെ അനുകൂലിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.പടനയിച്ചവൻ കേരളത്തെ നയിക്കട്ടെ, സതീശനെ മുഖ്യമന്ത്രിയാക്കണം' എന്നീ മുദ്രാവാക്യങ്ങൾ വിളിച്ച് പ്ലക്കാർഡ് ഉയർത്തിയായിരുന്നു പ്രകടനം. വൈകിട്ട് അഞ്ച് മണിയോടെയാണ് കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫിൻ്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഇരട്ടി ടൗൺ കേന്ദ്രീകരിച്ച്  നൂറിലേറെ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയത്.

മുഖ്യമന്ത്രിയാരെന്ന് തീരുമാനം അനിശ്ചിതത്വത്തിലായിരിക്കെ നാളെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വി.ഡി സതീശന് അനുകൂലമായി പ്രകടനം നടത്തുമെന്ന് പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.