എല്ലാം കോംപ്രമൈസ് : വിമതസ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻവാങ്ങുന്നതായി ചിറക്കൽ പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകൻ
ചിറക്കൽഗ്രാമപഞ്ചായത്ത് പതിനാറാം വാർഡായപുതിയതെരുവിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പ്രതിക സമർപ്പിച്ച താൻ സ്ഥാനാർത്ഥിത്തത്തിൽ നിന്ന് പിൻവാങ്ങുന്നതായി കോൺഗ്രസ് പ്രവർത്തകൻ കെ. അജയകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ:ചിറക്കൽഗ്രാമപഞ്ചായത്ത് പതിനാറാം വാർഡായപുതിയതെരുവിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പ്രതിക സമർപ്പിച്ച താൻ സ്ഥാനാർത്ഥിത്തത്തിൽ നിന്ന് പിൻവാങ്ങുന്നതായി കോൺഗ്രസ് പ്രവർത്തകൻ കെ. അജയകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യുഡിഎഫിൻ്റെ സ്ഥാനാർത്ഥി വി.ജംഷീദിൻ്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും കോൺഗ്രസ് പ്രവർത്തകനായ അജയകുമാർ അറിയിച്ചു.
തൻ്റെനാമനിർദ്ദേശപത്രികപിൻവലിക്കുന്നതിന് തീരുമാനിച്ചിരുന്നുവെങ്കിലും സമയം കഴിഞ്ഞതോടെ അത് സാധിക്കാതെ വരികയാണ് ചെയ്തതെന്നും അജയകുമാർ പറഞ്ഞു. യു.ഡി എഫിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കാനാണ് തീരുമാനമെന്നും പൂർണമനസോടെ തെരഞ്ഞെടുപ്പ് പ്രവർത്തന രംഗത്തിനിറങ്ങുമെന്നും അജയ് കുമാർ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ യുഡിഎഫ് സ്ഥാനാർഥി ജംഷീദ് വി സി , ലീഗ് പ്രതിനിധി കമറുദ്ദീൻ പി കെ , കോൺഗ്രസ് പ്രതിനിധി ലൗജിത് കെ എം , എന്നിവരും അജയകുമാറിനൊപ്പമുണ്ടായിരുന്നു.